SUKUMAR AZHIKODE

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 121926 -ജനുവരി 242012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
പ്രധാന കൃതികളുടെ പട്ടിക
- ആശാന്റെ സീതാകാവ്യം – 1954
- രമണനും മലയാളകവിതയും – 1956
- പുരോഗമനസാഹിത്യവും മറ്റും – 1957
- മഹാത്മാവിന്റെ മാർഗ്ഗം – 1959
- ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു – 1963
- മഹാകവി ഉള്ളൂർ – 1979
- വായനയുടെ സ്വർഗ്ഗത്തിൽ – 1980
- മലയാള സാഹിത്യവിമർശനം – 1981
- ചരിത്രം സമന്വയമോ സംഘട്ടനമോ? – 1983
- തത്ത്വമസി – 1984
- മലയാള സാഹിത്യപഠനങ്ങൾ – 1986
- വിശ്വസാഹിത്യ പഠനങ്ങൾ – 1986
- തത്ത്വവും മനുഷ്യനും – 1986
- ഖണ്ഡനവും മണ്ഡനവും – 1986
- എന്തിനു ഭാരതാംബേ – 1989
- അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ – 1993
- ഗുരുവിന്റെ ദുഃഖം – 1993
- അഴീക്കോടിന്റെ ഫലിതങ്ങൾ – 1995
- അഴീക്കോടിന്റെ പ്രഭാഷണങ്ങൾ – 1995
- ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
- പാതകൾ കാഴ്ചകൾ – 1997
- നവയാത്രകൾ – 1998
- ഭാരതീയത – 1999
- പുതുപുഷ്പങ്ങൾ – 1999
- തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ – എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് – 1999
- ദർശനം സമൂഹം വ്യക്തി – 1999
- പ്രിയപ്പെട്ട അഴീക്കോടിനു് – 2001
- ഇന്ത്യയുടെ വിപരീത മുഖങ്ങൾ – 2003
- എന്തൊരു നാട് – 2005
- അഴീക്കോടിന്റെ ലേഖനങ്ങൾ – 2006
- നട്ടെല്ല് എന്ന ഗുണം – 2006
- അഴീക്കോടിന്റെ ആത്മകഥ
വിവർത്തനങ്ങൾ
- ഒരു കൂട്ടം പഴയ കത്തുകൾ – 1964
- ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ – 1967
- ജയദേവൻ 1980
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ അഴീക്കോടിന് ലഭിച്ചിട്ടുണ്ട്. 2007 ജനുവരിയിൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നൽകിയ പുരസ്കാരം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 1992-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നൽകി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.
- കേരള സാഹിത്യ അക്കാദമി പുരസ്കാരം – 1985 മലയാള സാഹിത്യ വിമർശനം
- മാതൃഭൂമി പുരസ്കാരം – 2011
- വയലാർ അവാർഡ് – 1989
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- രാജാജി അവാർഡ്
- സുവർണ്ണ കൈരളി അവാർഡ്
- പുത്തേഴൻ അവാർഡ്
- എഴുത്തച്ഛൻ പുരസ്കാരം – 2004
- സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്