O V VIJAYAN


O V VIJAYAN

ഒ വി വിജയന്‍ (1930-2005)
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍. 1930 ജൂലൈ 2-ന് പാലക്കാട് വിളയന്‍ചാത്തനൂരില്‍ ജനിച്ചു. ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ഇംഗ്ലിഷ് എം.എ. കുറച്ചുകാലം കോളജില്‍ അദ്ധ്യാപകന്‍. പിന്നീട് ശങ്കേഴ്‌സ് വീക്ക്‌ലി, പെട്രിയറ്റ്, ദ സ്റ്റേറ്റ്‌സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പത്രപ്രവര്‍ത്തകന്‍. നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികള്‍. 1990-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; സാഹിത്യ അക്കാദമി അവാര്‍ഡ്, 1991-ല്‍ വയലാര്‍ അവാര്‍ഡ് (ഗുരുസാഗരം), 1992-ല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് (ഖസാക്കിന്റെ ഇതിഹാസം), 1999-ല്‍ എം.പി. പോള്‍ അവാര്‍ഡ് (തലമുറകള്‍) എന്നീ പുരസ്‌കാരങ്ങള്‍. 2001-ല്‍ കേരള ഗവണ്മെന്റിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു. 2005 മാര്‍ച്ച് 30-ന് അന്തരിച്ചു.

പ്രധാന കൃതികള്‍
നോവല്‍
ധര്‍മ്മപുരാണം, ഗുരുസാഗരം, തലമുറകള്‍, ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, പ്രവാചകന്റെ വഴി
കഥ
വിജയന്റെ കഥകള്‍, ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മയ്ക്കായി, കാറ്റ് പറഞ്ഞ കഥ, അശാന്തി, ബാലബോധിനി, പൂതപ്രബന്ധവും മറ്റ് കഥകളും, കുറെ കഥാബീജങ്ങള്‍, ഒ.വി. വിജയന്റെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, അരക്ഷിതാവസ്ഥ, കടല്‍ത്തീരത്ത്
ലേഖനം
ഇതിഹാസത്തിന്റെ ഇതിഹാസം, ഘോഷയാത്രയില്‍ തനിയെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ, സന്ദേഹിയുടെ സംവാദം, വര്‍ഗ്ഗസമരം, സ്വത്വം
കുറിപ്പുകള്‍
ഹൈന്ദവനും അതിഹൈന്ദവനും, അന്ധനും അകലങ്ങള്‍ കാണുന്നവനും, ഒ.വി. വിജയന്റെ ലേഖനങ്ങള്‍
ആക്ഷേപഹാസ്യം
എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍
കാര്‍ട്ടൂണ്‍
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം, Tragic Idiom
സ്മരണ
സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!