Description
സാപിയൻസ് :
മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.
“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്
Additional information
Weight | 0.300 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.