Description
അറബിമലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ്
ബദറുൽ മുനീർ ഹുസ്നുൽ ജമാൽ. സൂഫി പാരമ്പര്യമുള്ള പാട്ടാണെന്നും
പ്രണയമല്ല, ദൈവത്തിലേക്കുള്ള അടിമയുടെ തേട്ടമാണെന്നുമുള്ള വ്യത്യസ്ത
വീക്ഷണങ്ങൾ ഈ പ്രണയകാവ്യത്തെ കുറിച്ചുണ്ട്. മഹാകവി മോയിൻകുട്ടി
വൈദ്യരുടെ ഈ പ്രണയകാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന
വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം പ്രസ്തുത കാവ്യത്തിന്റെ
ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. കൃതിയുടെ
പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസറ്റിന്റെ പ്രബന്ധമുൾപ്പെടെ
അക്കാദമിക രംഗത്തും, സാഹിത്യസാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര
പതിപ്പിച്ച പ്രമുഖരുടെ പഠനങ്ങളാണ് ഇതിലുൾക്കൊള്ളിച്ചിരിക്കുന്നത്.
ഹുസ്നുൽ ജമാലിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി
പരിപ്രേക്ഷ്യം പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന
അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന സമാഹാരം.
Related
Bava K Palukunnu –
അറബിമലയാള സാഹിത്യത്തിലെ ആദ്യ സമ്പൂർണ പ്രണയ കാവ്യമാണ് ബദറുൽ മുനീർ ഹുസ്നുൽ ജമാൽ . പ്രണയത്തിന്റെ കേവലമായ പരികല്പനകൾക്കപ്പുറം സൂഫീ സങ്കല്പത്തിലുളള മിസ്റ്റിക് ഭാവനയാണ് ഈ കാവ്യത്തിന്റെ അന്തർധാരയെന്ന വ്യാഖ്യാനവും പ്രസക്തമത്രേ. മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ഈ അനശ്വര കാവ്യത്തിന്റെ പിറവിക്ക് 150 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം, പ്രസ്തുത രചനയുടെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനമായ എഫ്. ഫോസറ്റിന്റെ പ്രബന്ധത്തോടൊപ്പം, അക്കാദമിക രംഗത്തും സാഹിത്യ സാംസ്കാരിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരുടെ പഠനങ്ങളാണ് ഇതിലുൾക്കൊള്ളിച്ചിരിക്കുന്നത്. പ്രണയ സങ്കല്പം, കാല്പനികത, സ്ത്രീവാദ ദർശനം, സൂഫീ പരിപ്രേക്ഷ്യം, പ്രസാധക ചരിത്രം എന്നിങ്ങനെയുള്ള കാവ്യത്തിലെ വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളുടെ സമാഹാരം.