WUHAN DIARY

 

PRODUCT DETAILS

Book : WUHAN DIARY
Author: FANG FANG
Category : DIARY NOTES
ISBN : 9789390339006
Binding : Normal
Publishing Date : 2020 SEPTEMBER
Publisher : OLIVE PUBLICATIONS
Multimedia : Not Available
Edition : 1
Number of pages : 362
Language : Malayalam

399.00

Availability:

1 in stock

Dispatch Within 2 Days

Description

വുഹാൻ ഡയറി

ക്വാറന്റീൻ ചെയ്യപ്പെട്ട നഗരത്തിൽനിന്നുള്ള കുറിപ്പുകൾ

“സംഘർഷാത്മകമായ ഭാവികാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് രചന” ദി ന്യൂയോർക്കർ

 

ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട് ചെയ്യപ്പെട്ട വുഹാൻ നഗരത്തിൽ നിന്നും ലോക്ക്ഡൗൺകാല ജീവിതത്തെപ്പറ്റി തീവ്രവും ശക്തവും ആയ ദൃക്‌സാക്ഷിവിവരണം.

ചൈനീസ് സർക്കാർ വുഹാൻ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖയ്‌പിച്ചതിന് ശേഷം പ്രശസ്ത എഴുത്തുകാരി ഫാങ് ഫാങ് എഴുതിത്തുടങ്ങിയ ഡയറിക്കുറിപ്പുകൾ ആ നഗരത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഒരു അനൗദ്യോഗിക വാർത്താ സ്രോതസ്സായി പരിണമിക്കുകയായിരുന്നു. മനുഷ്യ സമൂഹം ഇന്നേവരെ അഭിമുഖികരിച്ചിട്ടില്ലാത്തത്ര മാരകമായ ഒരു പകർച്ചവ്യാധിയുമായി ജയിച്ചതെങ്ങിനെ എന്ന് വിവരയ്ക്കുന്നതാണ് ഫാങ്ങിന്റെ കുറിപ്പുകൾ.

കൃത്യവിലോപം നടത്തിയ അധികാരികൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം ലോക്ക് ഡൗൺ കാലത്ത് വുഹാൻ നിവാസികൾ നേരിട്ട വെല്ലുവിളികളും അവർ അനുഭവിച്ച അരക്ഷിതാവസ്ഥയും ഈ കുറിപ്പുകളിൽ നിറയുന്നു.അതെ സമയം ഏതൊരാളും തകർന്നുപോകുന്ന ഈ വിഷമഘട്ടത്തിലും വുഹാൻ നിവാസികൾ പ്രകടിപ്പിച്ച സ്ഥൈര്യവും ആത്മവിശ്വാസവും വായനക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യും.

സെൻസർമാരുടെ നിയന്ത്രണങ്ങളെയും വിമർശകരുടെ ഓൺലൈൻ ആക്രമണങ്ങളെയും കൂസാതെ സാധാരണ ജനങ്ങൾക്കും നീതിക്കും വേണ്ടി ശബ്ദമുയർത്തിയ ഫാങ് ഫാങ്ങിനെ സാമൂഹിക മാറ്റത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരാളായി തന്നെ മനസിലാക്കണം.
ചൈനീസ് ജനതയുടെ അനുഭവങ്ങളിൽ അധിഷ്‌ഠിതമായാണ് എഴുതപ്പെട്ടിരിക്കുന്നതെങ്കിലും , ലോകത്തെവിടെയുമുള്ള ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വേദന സമാനമാണെന്ന സത്യമാണ് ഈ വരികളിൽ തെളിയുന്നത്. വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി തർക്കം തുടരുന്ന ചൈനീസ് , അമേരിക്കൻ ഭരണകൂടങ്ങളുടെ അധികാര ഇടനാഴികളിൽ നീതിയുടെ ഈ ശബ്ദം പ്രതിധ്വനിക്കുമെന്നതിൽ സംശയമില്ല

Reviews

There are no reviews yet.

Be the first to review “WUHAN DIARY”

Your email address will not be published. Required fields are marked *

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!