BENYAMIN

Benyamin
ബെന്യാമിന്‍
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. യുത്തനേസിയ എന്ന ആദ്യകഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായി. ‘ബ്രേക്ക് ന്യൂസ്’ എന്ന കഥ ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തിലും ‘പെണ്‍മാറാട്ടം’ എന്ന കഥ കൈരളി ടി.വി.യുടെ ചെറുകഥാമത്സരത്തിലും സമ്മാനാര്‍ഹമായി. ആടുജീവിതം കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 2015-ലെ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചു. അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, ഇ എം എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നിവ മറ്റ് കൃതികള്‍. 2018-ല്‍ സാഹിത്യത്തിനുള്ള ജെസിബി അവാര്‍ഡ് നേടി.
പ്രധാന കൃതികള്‍
നോവല്‍
അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, അബീശഗിന്‍, അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാംപുസ്തകം, മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
കഥ
ഇ എം എസ്സും പെണ്‍കുട്ടിയും, കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, പോസ്റ്റ്മാന്‍
ലേഖനം
കുടിയേറ്റം : പ്രവാസത്തിന്റെ മലയാളിവഴികള്‍