UNNIKRISHNAN PUTHOOR

ഉണ്ണിക്കൃഷ്ണന് പുതൂര്‍
1933-ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനിച്ചു. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ് (നാഴികമണി), പത്മപ്രഭാ പുരസ്കാരം (എന്റെ 61 കഥകള്‍), ജ്ഞാനപ്പാന പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്കര്‍ഹനായി. 2004-ല്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിച്ചു. ജലസമാധി, ധര്‍മ്മചക്രം, ആനപ്പക, അമൃതമഥനം, ആട്ടുകട്ടില്‍, ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2014 ഏപ്രില്‍ 2-ന് നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ.