P K GOPI

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ് പി.കെ. ഗോപി.പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കലിൽ 1949 ജൂൺ 8 ന് ജനിച്ചു. കലാലയ പഠനത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും നേടി.
നിരവധി ചലച്ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ചിട്ടുണ്ട്. നിരവധി കവിതകളും പ്രസിദ്ധീകരിച്ചു. ചിരന്തനം, ഏകം, സുഷുമ്നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴ തന്ന പുസ്തകം, മഴത്തോറ്റം, മരുഭൂമിയിലെ മഴഗണിതം, ഒരിറ്റ്, സുദർശനപ്പക്ഷിയുടെ തൂവൽ, നെഞ്ചിലെ മൺചെരാതുകൾ,ചിമിഴ്,ഒപ്പ്,മലയാളപ്പൂക്കൾ, ഹരിശ്രീ, നേര്, അറിവും മുറിവും, ഓലച്ചൂട്ടിന്റെ വെളിച്ചം, കിളിയമ്മ എന്നിവയാണ് രചിച്ച ഗ്രന്ഥങ്ങൾ. കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്.
പുരസ്കാരങ്ങള്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (2018)മൂലൂർ അവാർഡ്വെണ്ണിക്കുളം അവാർഡ്പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്മൂടാടി ദാമോദരൻ സ്മാരക അവാർഡ്അബുദാബി മലയാളി സമാജം അവാർഡ്ശക്തി അവാർഡ്എഴുമംഗലം അവാർഡ്എൻ വി കൃഷ്ണവാര്യർ പുരസ്കാരംപി.ആർ നമ്പ്യാർ സ്മാരക പുരസ്കാരംസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം
-
SUDARSHANA PAKSHIYUDE THOOVALProduct on sale₹45.00