K R MEERA

K R MEERA
കെ ആര്‍ മീര
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്‍. മീര 1970-ല്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കെ.എന്‍. രാമചന്ദ്രന്‍ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്നു ബിരുദവും ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ചേര്‍ന്നു. 2006-ല്‍ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. 2001 മുതല്‍ കഥകളെഴുതുന്നു. ആവേ മരിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഗീതാഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി. പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി. പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, നൂറനാട് ഹനീഫ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹമായി. ഇംഗ്ലിഷിലേക്കും തമിഴിലേക്കും കഥകള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കൃതികള്‍
കഥ
ഭഗവാന്റെ മരണം, മോഹമഞ്ഞ, ഓര്‍മ്മയുടെ ഞരമ്പ്
കഥകള്‍
പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും,
നോവല്‍
ആരാച്ചാര്‍, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മാലാഖയുടെ മറുക് -കരിനീല, മീരയുടെ നോവെല്ലകള്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
ഓര്‍മ്മ
എന്റെ ജീവിതത്തിലെ ചിലര്‍
-
KATHAYEZHUTHU – K.R MEERAProduct on sale₹179.00