U A KHADER

മലയാള സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമാണ് യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഒരുപാട് അംഗീകാരം നേടിയവയാണ്
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ് (1983) – ‘തൃക്കോട്ടൂർ പെരുമ‘ എന്ന കൃതിക്ക്
- എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993) – ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക്
- അബുദാബി അവാർഡ് – ‘ഒരുപിടി വറ്റ്‘ എന്ന കൃതിക്ക്
- സി.എച്ച്. മുഹമ്മദ്കോയ അവാർഡ് – ‘കളിമുറ്റം‘ എന്ന കൃതിക്ക്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009) – ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിക്ക്
- അബുദാബി ശക്തി അവാർഡ്
- എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്
- മലയാറ്റൂർ അവാർഡ്
- സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ്