SUBASH CHANDRAN

മലയാളത്തിലെഉത്തരാധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു .നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട നോവലാവട്ടെ ഏത് ക്ലാസ്സിക് കൃതിയോടും മൽസരിക്കാൻ കെൽപ്പുള്ളവയാണ്. എല്ലാ കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
- ഘടികാരങ്ങൾ നിലക്കുന്ന സമയം(ചെറുകഥസമാഹാരം)
- പറുദീസാനഷ്ടം(ചെറുകഥസമാഹാരം)
- തല്പം(ചെറുകഥസമാഹാരം)
- മനുഷ്യന് ഒരു ആമുഖം – നോവൽ
- ബ്ലഡി മേരി(നിണ്ട കഥകൾ)
- വിഹിതം(ചെറുകഥസമാഹാരം)
- മധ്യേയിങ്ങനെ(അനുഭവക്കുറിപ്പുകൾ)
- കാണുന്ന നേരത്ത്(അനുഭവക്കുറിപ്പുകൾ)
- ദാസ് ക്യാപിറ്റൽ(അനുഭവക്കുറിപ്പുകൾ)
- സമുദ്രശില (നോവൽ)
-
Manushyanu Oru Amugham – Subhash ChandranProduct on sale₹449.10