Description
ഉടലുകൾ പാടുമ്പോൾ
ഷിബു മുഹമ്മദ്
സംഗീതം അതിൽതന്നെ ഒതുങ്ങിനിൽകുന്ന ശബ്ദകലയുടെ അമൂർത്തലോകമല്ല. അത് ചരിത്രത്തിലേക്കും സാമൂഹിക ജീവിതത്തിന്റ്റെ വിവിധ അടരുകളിലേക്കും വേരാഴ്ത്തിനിൽകുന്ന ശക്തമായ ഒരു സാംസ്‌കാരിക യാഥാർഥ്യമാണ്. പാടുന്നവൻറ്റെ തൊണ്ടയിലും മീട്ടുന്നവൻറ്റെ വിരലുകളിലും മുഴങ്ങുന്നത് ജീവിതത്തിൻറ്റെ സംഘര്ഷങ്ങളും അതിജീവനത്തിൻറ്റെ സ്വപ്നങ്ങളുമാണ്. ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള പഠനങ്ങൾ ശബ്ദകലയുടെ കേൾക്കപ്പുറങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ്. സംഗീതത്തിനും സംസ്കാരത്തിനുമിടയിൽ അടഞ്ഞുകിടക്കുന്ന വാതിലുകളെ അവ തള്ളിത്തുറക്കുന്നു. സംഗീതത്തെ അചരിത്രപരമായ ആഘോഷിക്കുന്ന ആസ്വാദനശീലങ്ങളോടും വിശകലനരീതികളോടും ഈ പുസ്തകം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്നു.
Reviews
There are no reviews yet.