THIRENJEDUTHA KATHAKAL – ERNEST HEMINGWAY
AUTHOR: ERNEST HEMINGWAY
PUBLISHER: MATHRUBHUMI BOOKS
CATEGORY: STORIES
PAGES:134
ISBN: 9789390574490
BINDING : NORMAL
LANGUAGE: MALAYALAM
നല്ല എഴുത്ത് ഒരു ഏകാന്തജീവിതംതന്നെയാണ്. എഴുത്തുകാരൻ സ്വന്തം ഏകാന്തത കൈവെടിയുമ്പോൾ പൊതുജീവിതത്തിൽ അയാളുടെ വലുപ്പം വർധിക്കും. പക്ഷേ, അപ്പോൾ മിക്കപ്പോഴും അയാളുടെ എഴുത്തിന്റെ നിലവാരം താഴുന്നു. എന്താണെന്നാൽ, ഒരു നല്ല എഴുത്തുകാരൻ അയാളുടെ ജോലി ഏകാന്തതയിലാണ് ചെയ്യുന്നത്. കൂടാതെ, അയാൾ ഓരോ ദിവസവും നിത്യതയെ അഭിമുഖീകരിക്കണം; അല്ലെങ്കിൽ അതിന്റെ അഭാവത്തെയും. ഒരു യഥാർഥ എഴുത്തുകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. അപ്രാപ്യമായ എന്തെങ്കിലും നേടാനുള്ള ഒരു പുതിയ ശ്രമമായിരിക്കണം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതിനുവേണ്ടിയോ അല്ലെങ്കിൽ മറ്റുള്ളവർ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങൾ വിജയിപ്പിക്കാൻവേണ്ടിയോ ആവണം അയാളുടെ ഉദ്യമം. അങ്ങനെ ചിലപ്പോൾ, വലിയ
ഭാഗ്യമുണ്ടെങ്കിൽ അയാൾ വിജയിക്കും.
ഏണസ്റ്റ് ഹെമിംഗ് വേ
അസാധാരണമായ ജീവിതവും എഴുത്തുമായി ഇതിഹാസമായി മാറിയ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്‌വേ. ഒന്നാം ലോകയുദ്ധത്തിലെ പട്ടാളക്കാരൻ, രണ്ടാം ലോകയുദ്ധത്തിലെ പത്രപ്രവർത്തകൻ, ഉൾക്കടലിലെ മീൻവേട്ടക്കാരൻ, കാളപ്പോരുകാരൻ, ആഫ്രിക്കൻ വനാന്തരങ്ങളിലെ നായാട്ടുകാരൻ, ഫിഡൽ കാസ്ട്രോയുടെ കൂട്ടുകാരൻ, ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ ആരാധനാപാത്രം…
ലോകകഥയിലെ എക്കാലത്തെയും മികച്ച കഥാകൃത്തായി പരിഗണിക്കപ്പെടുന്ന, നോബൽ സമ്മാനം നേടിയ ഹെമിംഗ്‌വേയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. കഥാകൃത്ത് ബാബു ജോസിന്റെ പരിഭാഷ.
Reviews
There are no reviews yet.