Description
ഇരുപതാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര മേഖലയിലെ ഏറ്റവും വലിയ
നേട്ടം ആന്റിബയോട്ടിക്കുകളാണെന്ന് പറയാം. പല രോഗങ്ങളെയും
ഇവ സുഖപ്പെടുത്തിയിരുന്നു. എന്നാലിന്ന് ആന്റി ബയോട്ടിക്കുകൾ
ക്കോ മറ്റു മരുന്നുകൾക്കോ സുഖപ്പെടുത്താൻ സാധിക്കാത്ത രോഗ
ങ്ങളാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്കാഘാതം, അർബുദം, വൃക്കരോഗ
ങ്ങൾ തുടങ്ങി നവയുഗരോഗങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇവയ്
ക്കെല്ലാം കാരണമായി പറയപ്പെടുന്നത് മെറ്റബോളിക് സിൻഡം
ആണ്.
അമിതമായ, ഇടതടവില്ലാതെയുള്ള ഭക്ഷണവും അതിൽതന്നെ
അന്നജത്തിന്റെ അമിതമായ സാന്നിധ്യവും കാരണം രക്തത്തിൽ
ഇൻസുലിൻ ക്രമാതീതമായി വർധിക്കുന്നതാണ് മെറ്റബോളിക്
സിൻഡം.
Related
Reviews
There are no reviews yet.