Description
കേരള പൊതുവിദ്യാഭ്യാസ ചരിത്രം ഒന്നര നൂറ്റാണ്ട്. പിന്നിടുമ്പോൾ നിലവിലെ വിദ്യാഭ്യാസ രംഗം
നേരിടുന്ന വെല്ലുവിളികളെ ആഴത്തിൽ പരിശോധിക്കുന്ന കൃതിയാണിത്. വിദ്യാഭ്യാസത്തിന്റെ ‘പൊതു’ ഇടം എത്രമാത്രം “പൊതുവല്ല’ എന്ന് ഈ പുസ്തകം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. പൊതുവിദ്യാഭ്യാസം എന്ന വ്യവഹാരത്തിനകത്ത് നിലകൊള്ളുന്ന എയ്ഡഡ് മേഖലയിലെ അഴിമതികളെയും സാമൂഹിക ബഹിഷ്കരണങ്ങളെയും ഈ കൃതി തുറന്നു കാട്ടുന്നു. പൊതുവിദ്യാഭ്യാസം ജനാധിപത്യപരമായി; കാലികമായി നവീകരിക്കുന്നതിനായുള്ള പരിഷ്കരണ മാർഗങ്ങളെ കൂടി സമഗ്രമായി വിശകലനം ചെയ്യുന്നിടത്താണ് ഈ കൃതി കൂടുതൽ പ്രസക്തമാകുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെയും പുതിയ കമ്മീഷൻ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കി; ഭരണഘടനാനുസൃതമായി എയ്ഡഡ് മേഖല നവീകരിക്കേണ്ടതിന്റെ ആവശ്യകത ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്.
Related
Reviews
There are no reviews yet.