Description
നവോത്ഥാന കാലഘട്ടത്തിൽ കേരള
ത്തിലെ പൊതുജീവിതത്തിൽ ജ്വലിച്ചുനിന്ന
ബഹുമുഖ പ്രതിഭയായിരുന്ന പത്രാധിപർ
ടി.കെ. നാരായണന്റെ ജീവിതകഥ. ശ്രീനാരായ
ണഗുരുദേവൻ സശരീരനായിരിക്കുമ്പോൾത്ത
ന്നെ ഗുരുവിന്റെ ജീവചരിത്രം രചിച്ച് ആദ്യം
പുസ്തകരൂപത്തിൽ സമർപ്പിച്ച ഗുരുഭക്തൻ.
സമുന്നതനായ ഒരു സാഹിത്യകാരൻ, ഷേക്
സ്പിയർ കൃതികൾ മലയാളത്തിലേക്ക് പരിഭാ
ഷപ്പെടുത്തിയ ബഹുഭാഷാപണ്ഡിതൻ. സുജ
നാനന്ദിനി, കേരളകൗമുദി, ദേശാഭിമാനി, പാഞ്ച
ജന്യം, അമൃതഭാരതി, കൗമുദി എന്നീ പത്രങ്ങ
ളുടെ പത്രാധിപർ. പത്രാധിപകുലപതി. 1905-ൽ
യോഗത്തിന്റെ രണ്ടാം വാർഷികത്തിന്റെ കാര്യ
ദർശിയായി ആരംഭിച്ച്, മൂന്നു ദശാബ്ദത്തോളം
കാലം എസ്.എൻ.ഡി.പി. യോഗത്തിന്റെ
സഞ്ചാര സെക്രട്ടറി-സംഘടനാ സെക്രട്ടറി,
വിവേകോദയത്തിന്റെ മാനേജർ തുടങ്ങിയ നില
കളിൽ, ഡോ. പല്പുവിനോടും മഹാകവി കുമാ
രനാശാനോടുമൊപ്പം പ്രതിഫലേച്ഛയേതുമി
ല്ലാതെ സമുദായ സേവനം നടത്തി, സംഘടനാ
സൗധം പടുത്തുയർത്തിയ സമുദായസ്നേഹി.
ഗുരുദേവന്റേയും ആശാന്റേയും പ്രിയൻ. ദേശീ
യവാദി ഇന്ത്യയിൽ ഇദംപ്രഥമമായി തൊഴിലാളി
കളെ സംഘടിപ്പിച്ച് തൊഴിലാളി പ്രസ്ഥാന
ത്തിനു നാന്ദികുറിച്ച നേതാവ്. ധർമ്മദൂതൻ
ശ്രീനാരായണ ദർശന പ്രചാരകൻ. തമസ്കരി
ക്കപ്പെട്ട ഈ മഹാത്മാവിന്റെ ജീവചരിത്രം
സ്വന്തം പുത്രൻ കെ.എൻ. ബാൽ (ഐ.പി.എസ്.)
എഴുതുന്നു.
Related
Reviews
There are no reviews yet.