KADALKAKKAKAL
TITLE: KADALKAKKAKAL
AUTHOR: VAILOPPILLI SREEDHARAMENON
CATEGORY: POEM
PUBLISHER: CURRENT BOOKS
PUBLISHING DATE: 1958
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 87
PRICE: 70
കേരളം പിന്നിട്ട നീചമായ ചില സാമുഹിക ദുർവ്യവസ്ഥകളുടെ നിഴൽ പുരണ്ടുകിടക്കുന്ന കവിതയാണ് കടൽക്കാക്കകൾ. വിശപ്പും ദാഹവുമടക്കമുള്ള ജൈവചോദനകളെപ്പോലും ജാത്യാചാരങ്ങൾ നിയന്ത്രിച്ചിരുന്ന ഒരു കാലം കടൽക്കാക്കകളിലുണ്ട്. കടൽപോലെ ദാഹം
പെരുകിയുണരുന്ന, ഭൂതപഞ്ചരത്തെ വിഴുങ്ങാനടുക്കുന്ന വിശപ്പും ഈ കവിതയിലുണ്ട്. പട്ടുടുപ്പ്, ചലനവും ശബ്ദവും, യുഗപരിവർത്തനം, പാവക്കിനാവ്, കൃഷ്ണാഷ്ടമി, കണ്ണീർപാടം തുടങ്ങിയ എല്ലാ കവിതകളും മലയാളഭാഷയുടെ സൗഭാഗ്യമാണ്. “ചാരുവാം കണങ്കാൽ കണ്ടെനിക്കു പാവം തോന്നി’ എന്ന് കണ്ണീർപാടത്തിൽ എഴുതിയ കവി സ്ത്രീപുരുഷബന്ധത്തെ കാരുണ്യത്തിലേക്കു വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യജന്മത്തിന്റെ പെരുകുന്ന വൈരുദ്ധ്യങ്ങളിൽ ചെന്നു മുട്ടി ഹതാശനാവുകയും ചെയ്യുന്നു. കാലത്തെ കാലഹരണപ്പെടുത്തുന്ന ഒരു കവിതാസമാഹാരം.
Reviews
There are no reviews yet.