HAJJ YATHRASAHAYI
TITLE: HAJJ YATHRASAHAYI
AUTHOR: HAJI .K.V.M.PANTHAVOOR
CATEGORY : SPIRITUAL
PUBLISHER: TIRURANGADI BOOK STALL
PUBLISHING YEAR : 2013
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 179
PRICE: 120
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണല്ലൊ പരിശുദ്ധ ഹജ്ജ് കർമ്മം. പ്രായപൂർത്തിയായ, ബുദ്ധി സ്ഥിരതയും സാമ്പത്തികവും ശാരീരികവുമായി യാത്രക്ക് കഴിവുള്ള സ്വതന്ത്രരായ എല്ലാ സ്ത്രീ പുരുഷൻമാർക്കും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഹജ്ജും ഉംറയും നിർവ്വഹിക്കൽ നിർബന്ധമാണ്. എന്നാൽ ഹജ്ജും, ഉംറയും ഒരു സാധാരണ അമലല്ലാത്തതിനാൽ അവയുടെ നിയമങ്ങളും, രീതികളും പലർക്കും അജ്ഞാതമായിരിക്കാം. എന്നാൽ ജനാബ് കെ. വി മുസ്ലിയാർ പന്താവൂർ അവർകളുടെ ഹജ്ജ്യാതാസഹായി എന്ന ഈ കൊച്ചു പുസ്തകം ഒരാവർത്തി വായിക്കാനിടയായി. ഈ പുസ്തകത്തിൽ ഹജ്ജിന്റെ എല്ലാ അമലുകളും നന്നായി വിവരിച്ചിട്ടുള്ള തിനു പുറമെ, അവയുടെ അറബിയിലുള്ള മൂല്യവും, അതിന്റെ തന്നെ മലയാളത്തിലുള്ള ഉച്ചാരണവും, ലളിതമായ രൂപത്തിൽ അവയുടെ അർത്ഥവും ഉള്ളതു കൊണ്ട് ഈ പുസ്തകം ഹജ്ജ് യാത്രക്കാർക്ക് ഒരു സഹായിയാണെന്നതിൽ സംശയമില്ല. സ്വീകാര്യമായ ഹജ്ജും ഉംറയും ചെയ്യുവാൻ അള്ളാഹു നമുക്കെല്ലാ വർക്കും തൗഫീഖ് ചെയ്യട്ടെ. (ആമീൻ) ഇതിന്റെ രചയിതാവിനും, പ്രസാധകരാ യ തിരൂരങ്ങാടി അശഫി ബുക്ക് സെന്ററിനും ഇതൊരു സ്വാലിഹായ പ്രവൃത്തിയായി റബ്ബ് സ്വീകരിക്കട്ടെ, നമ്മുടെ എല്ലാവരുടെയും നല്ല ഉദ്ദേശ്യങ്ങൾ അളളാഹു പൂർത്തി യാക്കട്ടെ.
എന്ന് കെ. എസ്. ഖാദർ ഹാജി (തവനൂർ)
Reviews
There are no reviews yet.