Description
പുസ്തകങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. പുസ്തക ങ്ങളോടുള്ള പ്രണയം തന്റെ ജീവിതത്തെ നിർമിച്ചതും പരിവർത്തിപ്പിച്ചതും എങ്ങനെ എന്ന് വിവരിക്കുകയാണ് ഗ്രന്ഥകാരൻ.
ഈ യാത്രയിൽ ഒട്ടേറെ ദാർശനികന്മാരും സാഹിത്യകാരന്മാരും കടന്നുവരുന്നു. അപൂർവം ചില സിനിമകൾ, സംഗീതം തുടങ്ങിയവയും. തന്റെ ഉള്ളിൽ നിന്നുറവെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അലച്ചിലിലാണ് ഗ്രന്ഥകാരൻ പല ചിന്തകന്മാരെയും കണ്ടുമുട്ടുന്നത്.
സാഹിത്യാസ്വാദനത്തിന് പുറമെ യുക്തിവാദം, മാർക് സിസം, അസ്തിത്വവാദം, അനാർകിസം, മതദർശനങ്ങൾ തുടങ്ങിയവയെല്ലാം ഇപ്രകാരം കടന്നുവരുന്നുണ്ട്. സംഘർഷത്തിന്റെ യും വംശീയതയുടെയും ചരിത്രത്തെയും ഇടയിൽ അവലോകനം ചെയ്യുന്നു. അതിലൂടെ
മാനവികതയുടെ ദർശനം മുന്നോട്ട് വെക്കുകയും ചെയ്യുന്നു. വായനയെ എങ്ങനെ സമീപിക്കണം, എന്തിന് വായിക്കണം തുടങ്ങിയ ചോദ്യങ്ങൾക്ക് തന്റേതായ ഉത്തരം കണ്ടെത്താൻ ഈ പുസ്തകം
ശ്രമിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കുമെന്ന പോലെ ഇതിനും ഉത്തരങ്ങളനവധിയാവാം. ചോദ്യങ്ങളാണ് മൗലികം, ഉത്തരങ്ങൾ ആപേക്ഷികമാണ് എന്ന സോക്രാറ്റിക് തത്വത്തോട് ഗ്രന്ഥകാരൻ പ്രതിബദ്ധത പുലർത്തുന്നുണ്ട്.
Related
Reviews
There are no reviews yet.