Ente Communist Yatrayile Porattangal
TITLE IN MALAYALAM : എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
AUTHOR: PIRAPPANCODE MURALI
CATEGORY: AUTOBIOGRAPHY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: HARD COVER
PAGES: 864
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതാനുഭവങ്ങളുടെ സമഗ്രമായ സാക്ഷ്യപ്പെടുത്തലാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’. പാർട്ടിയെക്കുറിച്ചുള്ള ജാഗ്രവത്തായ നിരീക്ഷണങ്ങളും അന്വേഷണങ്ങളുമാണ് പിരപ്പൻകോട് മുരളിയുടെ ഈ ആത്മകഥ. അടുത്തുനിന്നും മാറിനിന്നും പാർട്ടിയെ നിരീക്ഷണവിധേയമാക്കിയത്തിന്റെ ഉൾക്കാഴ്ചകളാണ് ഇതിന്റെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ തെക്കൻ വടക്കൻ വീരഗാഥകൾക്കിടയിലെ പ്രവർത്തന വൈവിധ്യങ്ങളെ അതീവ ശ്രദ്ധയോടെ ഈ കൃതി വിലയിരുത്തുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രസ്ഥാനം നടത്തിയ സമരപോരാട്ടങ്ങളുടെ വിപുലമായ ഓർമകളാണ് ഈ പുസ്തകം. ദാരിദ്രത്തെയും പീഡനത്തെയും അതിജീവിച്ച് ലാളിത്യത്തിലൂടെയും സമരമാർഗങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഒരു ചുവപ്പൻ നക്ഷത്രമായി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ തെളിയുന്നു. രാഷ്ട്രീയചരിത്രത്തെ അഗാധമാക്കിയ ആത്മകഥകളുടെ ഗണത്തിൽ ഔന്ന്യത്യത്തോടെ നിൽക്കുന്ന കൃതിയാണ് ‘എൻ്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’.
Reviews
There are no reviews yet.