Description
ബഹുഭാഷാ പണ്ഡിതൻ, ഗവേഷകൻ,
കവി, പുരോഗമനചിന്തകൻ, വിവർത്തകൻ,
അധ്യാപകൻ എന്നീ നിലകളിലെല്ലാം
കഴിഞ്ഞ മൂന്നു ദശകങ്ങളിലായി
കേരളത്തിന്റെ സാംസ്കാരിക
മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന
വ്യക്തിത്വത്തിന്റെ ഉടമയാണ്
ഡോ.എൻ.വി.പി. ഉണിത്തിരി.
അദ്ദേഹത്തിന്റെ ആത്മകഥയായ
“നടന്നുവന്ന വഴികളുടെ’
(പ്രകാശനവേളയിൽ സംഘടിപ്പിച്ച
ദ്വിദിനചർച്ചാസമ്മേളനത്തിൽ
അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ
സമാഹാരമാണ് ഈ കൃതി.
ഈ സമാഹാരം ഉണിത്തിരിമാസ്റ്ററുടെ
കഴിഞ്ഞ മുപ്പതാണ്ടത്തെ ധൈഷണിക
പ്രവർത്തനങ്ങളുടെ ഒരു രൂപരേഖയെന്ന
നിലക്കുമാത്രമല്ല, അദ്ദേഹം വ്യാപരിച്ച
വൈജ്ഞാനിക മേഖലകളുടെ
ഏകദേശ ചിത്രം നൽകുന്ന ഒരു
പ്രവേശികയെന്ന നിലക്കും ശ്രദ്ധേയമാണ്.
Related
Reviews
There are no reviews yet.