Description
പ്രവാസജീവിതത്തിൽനിന്നുള്ള നിരവധി നല്ല മുഹൂർത്തങ്ങളും
ചിത്രങ്ങളുമുണ്ട് ഈ കഥകളിൽ. ജീവിതം മാന്യമായി ജീവിച്ചു
തീർക്കുന്നവരുടെയും ആർത്തികൊണ്ട്
വഴിതെറ്റിപ്പോകുന്നവരുടെയും അനുഭവപരിതസ്ഥിതികളുണ്ട്.
ഒരു പ്രവാസി, മുഖ്യമായും പ്രവാസഭൂമികയിൽ ഊന്നി, അതേസമയം
നാടിനോടുള്ള സ്നേഹസ്മതികളുടെ ഗൃഹാതുരതകളോടെ
നടത്തിയ രചനകളാണ് ഇവ.
“കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം അതിമധുരം’ എന്നുണ്ടല്ലോ.
പുതിയ സജ്ജീകരണങ്ങളോടെ ഈ കഥാകൃത്ത്
കേൾപ്പിക്കാനിരിക്കുന്ന “അതി മധുരഗാനങ്ങൾ’ ഞാൻ
സന്തോഷത്തോടവായനക്കാർക്ക് വിട്ടുതരുന്നു. ഇവ നിങ്ങളെയും
സന്തോഷിപ്പിക്കും എന്നെനിക്കുറപ്പുണ്ട്.
അക്ബർ കക്കട്ടിൽ
Related
Reviews
There are no reviews yet.