Description
പ്രതീക്ഷ, ജീവിതാസക്തി, അവഗണന, തള്ളിപ്പറയൽ,
വേർപിരിയൽ, കാത്തിരിപ്പ്, നിഗുഢത, മരണം.
യാഥാർഥ്യത്തിന്റെ വ്യത്യസ്ത മുഖങ്ങൾ അനാവരണം
ചെയ്യുന്ന പുസ്തകം.
മരണത്തിന്റെ വഴുക്കുപാതയിൽ പ്രവേശിച്ച് കഴിഞ്ഞവർ, മരണം സൃഷ്ടിച്ച
വേർപാടിന്റെ വേദന ജീവിച്ച് തീർക്കുന്നവർ, മരണത്തിനു വേണ്ടിയുള്ള
കാത്തിരിപ്പിന്റെ ഉദ്യേഗവും ഉത്കണ്ഠയും, മരണവും വേർപാടും വഴിയായ
പ്രണയം, നഷ്ടം എന്നിങ്ങനെ പല ശ്രുതികളിലും കാലങ്ങളിലുമായി ഈ
കേന്ദ്രപ്രമേയങ്ങൾ വീണ്ടും വീണ്ടും വിസ്തരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ
നേരിയ വിഷാദത്താലും അനുതാപത്താലും ആർദ്രമാക്കപ്പെടുന്ന ഒരു
വായനാനുഭവമാണ് ഈ പുസ്തകം.
– രവീന്ദ്രൻ
ഒരുപാട് മാന്ത്രികശക്തിയുള്ള വിഷയങ്ങളാണ് കാത്തിരിപ്പും വേർപിരിയലും
മരണവും. മനുഷ്യന്റെ മനശ്ശാന്തിക്കെതിരെ ബാഹ്യലോകം തിരിച്ചുവിടുന്ന
യാതനകളാണിവ. ആഞ്ഞുകൊത്തുന്ന ഈ അനുഭവങ്ങൾ എഴുത്തുകാരനെ
മാത്രം വലയം ചെയ്ത പീഡിപ്പിക്കുന്ന പ്രശ്നങ്ങളല്ല. മനുഷ്യരാശിക്ക് പൊതു
വായിട്ടുള്ള പ്രശ്നങ്ങളാണ്.
– കെ. പി. അപ്പൻ
അഭിമുഖക്കുറിപ്പുകൾക്ക് ഒരു പുതിയ ദിശ, ജീവിതത്തിൽ നിന്നു
ജീവിതത്തിലേക്ക് ചായുന്ന സൗഹൃദത്തിന്റെ സത്യം, ഈ കൃതിയിലുണ്ട്.
ചില ലേഖനങ്ങളുടെ അവസാനം മരണത്തീയതി ചേർത്തു കാണുമ്പോൾ
നാം വേദനിക്കുന്നു.
– ഒ. പി. രാജ്മോഹൻ
മലയാള മനോരമയുടെ എഡിറ്റ് പേജിലും
ഞായറാഴ്ചപതിപ്പിലും എഴുതിയ 25 ലേഖനങ്ങൾ.
Related
Reviews
There are no reviews yet.