P PADMARAJAN

പി. പത്മരാജന്‍
(1945-1991)
1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍, അനന്തപത്മനാഭപിള്ള-ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുതുകുളം ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളജ് എന്നിവിടങ്ങളില്‍ പഠനം. 1963-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം രണ്ടുവര്‍ഷം മഹാപണ്ഡിതനായ ചേപ്പാട് അച്യുതവാരിയര്‍ക്കു കീഴില്‍ സംസ്‌കൃതം പഠിച്ചു. 1965 ഏപ്രിലില്‍ എ.ഐ.ആര്‍. തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സറായി 1986 വരെ അവിടെ തുടര്‍ന്നു. 1965-ല്‍ കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലോല മില്‍ഫോഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. തുടര്‍ന്ന് പതിനഞ്ചോളം നോവലുകളും നൂറില്‍പ്പരം ചെറുകഥകളും രചിച്ചു. 1972-ല്‍ ആദ്യ നോവല്‍ നക്ഷത്രങ്ങളേ കാവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1974-ല്‍ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുടേതുള്‍പ്പെടെ 36 തിരക്കഥകള്‍ രചിച്ചു. നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര രചയിതാവ്. 
1991 ജനുവരി 23-ന് കോഴിക്കോട്ട് അന്തരിച്ചു.

6
    6
    Your Cart
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Remove
    SOFTWARE KING BILL GATES
    1 X 89.00 = 89.00
    Remove
    SAPIENS
    1 X 679.00 = 679.00
    Remove
    ANUBHAVAM ORMA YATHRA K S CHITHRA
    1 X 280.00 = 280.00
    Kurichyarum-Kurumarum Remove
    Kurichyarum Kurumarum
    1 X 340.00 = 340.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!