MUKUNDAN M

M MUKUNDAN
എം മുകുന്ദന്
1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961-ല്‍ ആദ്യകഥ വെളിച്ചം കണ്ടു. ഈ ലോകം, അതിലൊരു മനുഷ്യന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്കാരവും നേടി. സാഹിത്യരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്മെന്റിന്റെ ഷെവലിയര്‍ അവാര്‍ഡ് (1998). ദല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ 2003-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍
നോവല്‍
ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റു ചിലരും, ആവിലായിലെ സൂര്യോദയം, ഒരു ദളിത് യുവതിയുടെ കദനകഥ, കിളി വന്നു വിളിച്ചപ്പോള്‍, കേശവന്റെ വിലാപങ്ങള്‍, ദല്‍ഹി, ദൈവത്തിന്റെ വികൃതികള്‍, നഗ്നനായ തമ്പുരാന്, നൃത്തം, പ്രവാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, സീത, ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു, റഷ്യ, ദല്‍ഹി ഗാഥകള്‍, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍
കഥകള്‍
മുകുന്ദന്റെ കഥകള്‍, തേവിടിശ്ശിക്കിളി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, കണ്ണാടിയുടെ കാഴ്ച, കൈക്കുമ്പിളിലെ വെള്ളം, പാവാടയും ബിക്കിനിയും, കള്ളനും പോലീസും, എന്റെ പ്രിയപ്പെട്ട കഥകള്‍, മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ദിനോസറുകളുടെ കാലം, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
നാടകം
ഇരുട്ട്
-
ENTE PRIYA NOVELETTUKAL M.MUKUNDANProduct on sale₹225.00
-
MALAYALATHINTE SUVARNAKATHAKAL – m. mukundanProduct on sale₹211.50