ENTE PRIYA NOVELETTUKAL M.MUKUNDAN
AUTHOR: M MUKUNDAN
CATEGORY: NOVELETTE
PUBLISHING DATE: 2015
EDITION: 1
ISBN: 9789385269301
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 194
LANGUAGE: MALAYALAM
എം. മുകുന്ദൻ
നോവലുകളിലും കഥകളിലും മുകുന്ദൻ എന്ന പ്രതിഭാധനൻ
സൂക്ഷിക്കുന്ന എല്ലാ വൈവിധ്യങ്ങളും നിറഞ്ഞതാണ് ഈ നോവലെറ്റുകളും,
ജീവിതത്തെ ഗാഢമായി പുണരാനും ചുറ്റുപാടുകളിലേക്ക്
സൂക്ഷമമായി ഇറങ്ങിച്ചെല്ലാനും എന്നും ശ്രമിക്കുന്ന
എഴുത്തുകാരന്റെ തികച്ചും വ്യത്യസ്തമായ നോവലെറ്റുകൾ.
ജീവിതത്തെ കുഴയ്ക്കുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ഈ
അഞ്ചുനോവലെറ്റുകളും പേടിപ്പെടുത്തുന്ന ശൂന്യതകളിൽനിന്ന്
ആരംഭിക്കുകയും പെൺകഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് സമകാലിക
മനുഷ്യജീവിതത്തിന്റെ ദാരുണാനുഭവങ്ങളെ നമുക്ക്
കാണിച്ചുതരുകയും ചെയ്യുന്നു. ‘കറുപ്പി’ലെ നിഷ(ശ)യും,
‘രാസലീല’യിലെ ലീലയും, “മരിയയുടെ മധുവിധു ‘വിലെ മരിയയും,
“കിണ്ടി കക്കുന്ന കള്ള ‘നിലെ രേവതിയും, ‘പാരീസി’ലെ രേവതിയും
അനാസക്തി നിറഞ്ഞ മനോഭാവങ്ങളിലൂടെ സഞ്ചരിച്ച്
ദുഃഖത്തിനപ്പുറത്തേക്കു നീങ്ങുന്നു. അതുകൊണ്ടുതന്നെ മുകുന്ദന്റെ
പ്രമേയങ്ങൾക്ക് ഒരു ദാർശനിക വ്യസനം വലിഞ്ഞു മുറുകിയെത്തുന്നു.
ഈ രചനകൾ വിശിഷ്ട സന്ദർഭങ്ങളെ വെളിച്ചം കാണിക്കുകയും
സമകാലിക ജീവിത പ്രശ്നങ്ങളെ കാര്യമായി നിരീക്ഷിക്കുകയും
ചെയ്യുന്നു.
-സുനിൽ സി.ഇ.
Reviews
There are no reviews yet.