JIM CORBET

JIM CORBET
ജിം കോര്‍ബെറ്റ് (1875-1955)
പ്രശസ്തനായ ബ്രിട്ടീഷ് വേട്ടക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനും. 1875 ജൂലൈ 25-ന് കുമയോണിലെ നൈനിറ്റാളില്‍ ജനിച്ചു. കുട്ടിക്കാലംമുതല്‍ക്കേ പ്രകൃതിയെയും മൃഗങ്ങളെയും അടുത്തറിയാന്‍ ശ്രമിച്ചിരുന്ന കോര്‍ബെറ്റ് താമസിയാതെതന്നെ മികച്ചൊരു വേട്ടക്കാരനായി. നരഭോജികളായ നിരവധി പുള്ളിപ്പുലികളെയും കടുവകളെയും കോര്‍ബെറ്റ് വേട്ടയാടി വീഴ്ത്തിയിട്ടുണ്ട്. കോര്‍ബെറ്റിന്റെ തോക്കിനിരയായ നരഭോജികള്‍ 1200 മനുഷ്യരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. കടുവകളെ കൊല്ലുന്നതിനുമുന്‍പ് അവ നരഭോജികളാണെന്ന് ഉറപ്പുവരുത്താന്‍ കോര്‍ബെറ്റ് ശ്രദ്ധിച്ചിരുന്നു. വേട്ടയോടൊപ്പം തന്നെ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും സസ്യ-ജന്തുജാലങ്ങളെയും കോര്‍ബെറ്റ് തന്റെ രചനകളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം കോര്‍ബെറ്റ് തന്റെ സഹോദരിയുമൊത്ത് കെനിയയില്‍ താമസമുറപ്പിച്ചു. കെനിയയില്‍ അദ്ദേഹം മൃഗങ്ങള്‍ നേരിടുന്ന വംശനാശഭീഷണിക്കെതിരേ നിരന്തരം പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1955-ല്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരാഖണ്ഡിലെ ദേശീയോദ്യാനത്തിന് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് പേരുനല്‍കി ആദരിച്ചു.
പ്രധാന കൃതികള്‍
കുമയോണിലെ നരഭോജികള്‍
ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും
മൈ ഇന്ത്യ
രുദ്രപ്രയാഗിലെ നരഭോജി
-
KUMAON KUNNUKALILE NARABHOJIKALProduct on sale₹243.00
-
MAN EATERS OF KUMAONProduct on sale₹150.00