കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

രചനാ വിഭാഗം1.മികച്ച ചലച്ചിത്രഗ്രന്ഥം – സിനിമയുടെ ഭാവനാദേശങ്ങൾ

ഗ്രന്ഥകർത്താവ് – സി.എസ്.വെങ്കിടേശ്വരൻ

മലയാള സിനിമയിലെ സമീപകാല പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും സ്രഷ്ടാക്കളുടെ സമീപനരീതിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവയുടെ രാഷ്ട്രീയവും സാങ്കേതികവും ലാവണ്യപരവുമായ ഘടകങ്ങളെ അപഗ്രഥിക്കുന്നതാണ് ഈ കൃതി. പ്രതിപാദ്യത്തെക്കുറിച്ച് രചയിതാവിനുള്ള കാഴ്ചപ്പാട് ലളിതസുഗ്രഹമായി വ്യക്തമാക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ‘വിഗതകുമാരനി’ൽ തുടങ്ങി മൾട്ടിപ്ലക്‌സിലേക്കു വളർന്ന മലയാള സിനിമയുടെ ചരിത്രാവലോകനം കൂടിയായി അത് മാറുന്നു.

  1. മികച്ച ചലച്ചിത്ര ലേഖനം – പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം

ലേഖകൻ – സാബു പ്രവദാസ്

വിഖ്യാതമായ ആദ്യകാല സിനിമകളുടെ പഴകിപ്പൊളിഞ്ഞ പ്രിന്റുകളുടെ പുനഃസ്ഥാപനം ലോകമെങ്ങും അതീവ ഗൗരവത്തോടെ കാണുന്ന പ്രക്രിയയാണ്. വിസ്മൃതിയിലാണ്ടുപോയേക്കാവുന്ന മഹത്തായ സൃഷ്ടികൾ വരുംതലമുറകൾക്കായി സാങ്കേതികത്തികവോടെ നിലനിർത്തേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയുന്നു ഈ ലേഖനം.

ചലച്ചിത്ര വിഭാഗം

മികച്ച ചിത്രം – നൻ പകൽ നേരത്ത് മയക്കം

സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി

നിർമ്മാതാവ് – ജോർജ്ജ് സെബാസ്റ്റ്യൻ

മരണവും ജനനവും സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്ന ആഖ്യാനത്തിലൂടെ ദാർശനികവും മാനവികവുമായ ചോദ്യങ്ങളുയർത്തുന്ന ചിത്രം. അതിർത്തികൾ രൂപപ്പെടുന്നത് മനുഷ്യരുടെ മനസ്സിലാണ് എന്ന യാഥാർത്ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യഭാഷയുടെ സമർത്ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകൾ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം.

മികച്ച രണ്ടാമത്തെ ചിത്രം – അടിത്തട്ട്

സംവിധായകൻ – ജിജോ ആന്റണി

നിർമ്മാതാവ് – ഗോഡ്‌ജോ ജെ.

ഉപജീവനമാർഗം തേടി കടൽനടുവിലെത്തിയ മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റയും തീക്ഷ്ണമായ ആവിഷ്‌കാരം. ഉൾക്കടലിലെ ഒരു ബോട്ടിനകത്തെ പരിമിതവൃത്തത്തിൽ നിന്നുകൊണ്ട് മനുഷ്യരിലെ ആദിമവും വന്യവുമായ ചോദനകളെ പച്ചയായി അവതരിപ്പിക്കുന്നു ഈ സിനിമ.

മികച്ച സംവിധായകൻ – മഹേഷ് നാരായണൻ

ചിത്രം – അറിയിപ്പ്

ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ താഴ്ന്ന മധ്യവർഗക്കാരായ മലയാളി ദമ്പതിമാർ കോവിഡ് ലോക്ഡൗൺ കാലത്ത് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ജീവിത സംഘർഷങ്ങളും അതിവൈകാരികതയിലേക്ക് വഴുതിപ്പോവാതെ അസാമാന്യമായ ശിൽപ്പഭദ്രതയോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

മികച്ച നടി – വിൻസി അലോഷ്യസ്

ചിത്രം – രേഖ

ഉത്തര കേരളത്തിലെ ഒരു നാട്ടിൻപുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവവിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച സ്വഭാവനടൻ – പി.പി.കുഞ്ഞികൃഷ്ണൻ

ചിത്രം – ന്നാ താൻ കേസ് കൊട്

കോടതി നടപടികളുടെ ഗൗരവം കൈവിടാതെയും അതേസമയം നർമ്മം നിലനിർത്തിക്കൊണ്ടും സവിശേഷമായ പെരുമാറ്റ രീതികളുള്ള ഒരു മജിസ്‌ട്രേറ്റിന്റെ വേഷം മികവുറ്റതാക്കിയ പ്രകടനത്തിന്.

മികച്ച സ്വഭാവനടി – ദേവി വർമ്മ

ചിത്രം – സൗദി വെള്ളക്ക

അവിചാരിതമായ ഒരു തെറ്റിന്റെ പേരിൽ കാലങ്ങളോളം കോടതി കയറിയിറങ്ങേണ്ടി വരുന്ന അയിഷ റാവുത്തർ എന്ന ഏകാകിയായ പോരാളിയുടെ ഉള്ളിലടക്കിപ്പിടിച്ച ആത്മ സംഘർഷങ്ങളെ അവിസ്മരണീയമാക്കിയതിന്.

മികച്ച ബാലതാരം (ആൺ) – മാസ്റ്റർ ഡാവിഞ്ചി

ചിത്രം – പല്ലൊട്ടി 90’കിഡ്‌സ്

ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്‌നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.

മികച്ച ബാലതാരം (പെൺ) – തന്മയ സോൾ എ.

ചിത്രം – വഴക്ക്

അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്.

മികച്ച കഥാകൃത്ത് – കമൽ കെ.എം.

ചിത്രം – പട

ആദിവാസി ഭൂനിയമഭേദഗതിക്കെതിരായി കേരളത്തിൽ നടന്ന വ്യത്യസ്തമായ ഒരു പ്രതിഷേധത്തെ ചലച്ചിത്രത്തിനുതകുന്ന ഒരു കഥയായി പരിവർത്തിപ്പിച്ച രചനാ മികവിന്.

മികച്ച ഛായാഗ്രാഹകർ – 1. മനേഷ് മാധവൻ, 2. ചന്ദ്രു സെൽവരാജ്

ചിത്രങ്ങൾ – 1. ഇല വീഴാ പൂഞ്ചിറ, 2. വഴക്ക്

സാങ്കേതികതയുടെയും ഭാവനയുടെയും അതിവിദഗ്ധമായ സമന്വയത്തിലൂടെ കഥയോടും അതിന്റെ ആഖ്യാനത്തോടും പൂർണമായി നീതി പുലർത്തുന്ന ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രഹണ പാടവത്തിന്.

മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രം – ന്നാ താൻ കേസ് കൊട്

നിസ്സാരമായ ഒരു വിഷയത്തിൽ തുടങ്ങി അധികാരവും കോടതിയും ഇടപെടുന്ന ഗൗരവമാർന്ന ഒരു സാമൂഹിക പ്രശ്‌നത്തിലേക്ക് വളരുന്ന കഥാഗതിയെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ പൊതിഞ്ഞ് രസകരമായി അവതരിപ്പിച്ച രചനാ വൈഭവത്തിന്.

മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) – രാജേഷ് കുമാർ ആർ. ചിത്രം – ഒരു തെക്കൻ തല്ല് കേസ്

ജി.ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയുടെ സത്ത ചോരാതെ ദൃശ്യഭാഷയിലേക്ക് അനുവർത്തനം നടത്തിയ ആഖ്യാന മികവിന്.

മികച്ച ഗാനരചയിതാവ് – റഫീക്ക് അഹമ്മദ്

ഗാനം – തിരമാലയാണു നീ….

ചിത്രം – വിഡ്ഢികളുടെ മാഷ്

ചലച്ചിത്ര ഗാനസാഹിത്യത്തിന്റെ പതിവ് ബിംബകൽപ്പനകളിൽ നിന്ന് വ്യത്യസ്തമായി കവിതയോട് ചേർന്നുനിൽക്കുന്ന വരികളൊരുക്കിയ രചനാപാടവത്തിന്.

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) – എം. ജയചന്ദ്രൻ ഗാനങ്ങൾ – 1. മയിൽപ്പീലി ഇളകുന്നു കണ്ണാ.., 2. കറുമ്പനിന്നിങ്ങ്.., 3. ആയിഷാ ആയിഷാ

ചിത്രങ്ങൾ – 1, 2. പത്തൊൻപതാം നൂറ്റാണ്ട്, 3. ആയിഷ

സംഗീത വാദ്യങ്ങളുടെ നിയന്ത്രിതവും താളാത്മകവുമായ പ്രയോഗത്തിലൂടെ നാടൻശീലുകളും ഭക്തിരസവും പ്രണയഭാവങ്ങളും കലർന്ന ഗാനങ്ങൾ ‘പത്തൊൻപതാം നൂറ്റാണ്ടിനും’ അറേബ്യൻ സംഗീതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾ ‘ആയിഷ’ എന്ന ചിത്രത്തിനും തികച്ചും വൈവിധ്യമാർന്ന രീതിയിൽ ഒരുക്കിയ സംഗീത സംവിധാന മികവിന്.

മികച്ച സംഗീത സംവിധായകൻ – ഡോൺ വിൻസെന്റ്

(പശ്ചാത്തല സംഗീതം)

ചിത്രം – ന്നാ താൻ കേസ് കൊട്

ശബ്ദമുഖരിതമായ കഥാപശ്ചാത്തലത്തിൽ സംഭാഷണങ്ങളെ തടസ്സപ്പെടുത്താതെ വൈകാരികതയുടെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി സംഗീത സന്നിവേശം നടത്തിയ മികവിന്.

മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ

ഗാനം – കനവേ മിഴിയിലുണരേ..

ചിത്രം – പല്ലൊട്ടി 90′ കിഡ്‌സ്

അക്ഷരങ്ങളുടെ ഉച്ചാരണഭംഗിയും ശ്രുതിശുദ്ധമായ ആലാപനവും കൊണ്ട് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തിന് പുതുവാഗ്ദാനമായ ശബ്ദം.

മികച്ച പിന്നണി ഗായിക – മൃദുല വാര്യർ

ഗാനം – മയിൽപ്പീലി ഇളകുന്നു കണ്ണാ…

ചിത്രം – പത്തൊൻപതാം നൂറ്റാണ്ട്

ചടുലതയാർന്ന ഒരു നൃത്ത രംഗത്തിനുവേണ്ടിയുള്ള ഭാവം അൽപ്പം പോലും ചോർന്നു പോകാതെ ലാസ്യഭാവവും ശ്രുതിശുദ്ധിയും നിലനിർത്തിയ ആലാപന ചാരുതയ്ക്ക്.

മികച്ച ചിത്രസംയോജകൻ – നിഷാദ് യൂസഫ്

ചിത്രം – തല്ലുമാല

വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, സങ്കീർണമായ സാഹചര്യങ്ങൾ എന്നിവയെ അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് സിനിമയുടെ ആഖ്യാനത്തെ സുഗമമായി സംഗ്രഹിക്കുന്ന ദൃശ്യസന്നിവേശ പാടവത്തിന്

മികച്ച കലാസംവിധായകൻ – ജ്യോതിഷ് ശങ്കർ

ചിത്രം – ന്നാ താൻ കേസ് കൊട്

കഥാസന്ദർഭത്തിന് ഇണങ്ങുംവിധം അതിഭാവുകത്വമില്ലാത്തതും യുക്തിഭദ്രവുമായ പശ്ചാത്തലമൊരുക്കിയ കലാവിരുതിന്.

മികച്ച സിങ്ക് സൗണ്ട് – വൈശാഖ് പി.വി.

ചിത്രം – അറിയിപ്പ്

യഥാർത്ഥ അന്തരീക്ഷത്തിലെ ശബ്ദപഥങ്ങൾക്കു മേൽ പിടിമുറുക്കിക്കൊണ്ട് വിവിധ വീക്ഷണകോണുകൾ നിലനിർത്തുന്ന തൽസമയ ശബ്ദലേഖന മികവിന്.

മികച്ച ശബ്ദമിശ്രണം – വിപിൻ നായർ

ചിത്രം – ന്നാ താൻ കേസ് കൊട്

ശബ്ദപഥങ്ങളും ഇഫക്ട്‌സും പശ്ചാത്തല സംഗീതവും തികച്ചും സന്തുലിതവും അതിവിദഗ്ധവുമായി മിശ്രണം ചെയ്ത സാങ്കേതിക വൈഭവത്തിന്.

മികച്ച ശബ്ദരൂപകൽപ്പന – അജയൻ അടാട്ട്

ചിത്രം – ഇല വീഴാ പൂഞ്ചിറ

സ്വാഭാവിക ശബ്ദഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ട് ശബ്ദത്തിന്റെ മിതമായ പ്രയോഗത്തിലൂടെ ത്രസിപ്പിക്കുന്ന, ഉദ്വേഗജനകമായ കഥാന്തരീക്ഷം പ്രേക്ഷകനെ അനുഭവിപ്പിച്ച ശബ്ദരൂപകൽപ്പനയ്ക്ക്.

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് – 1. ആഫ്റ്റർ സ്റ്റുഡിയോസ്/ റോബർട്ട് ലാംഗ് സി.എസ്.ഐ.

  1. ഐജീൻ ഡിഐ ആന്റ് വി.എഫ്.എക്‌സ്/ആർ. രംഗരാജൻ

ചിത്രം – 1. ഇല വീഴാ പൂഞ്ചിറ | 2. വഴക്ക്

ചിത്രങ്ങളുടെ ദുരൂഹവും ശോകാത്മകവുമായ ദൃശ്യങ്ങളെ അതിന്റെ പാരമ്യത്തിലേക്കുയർത്തുന്ന വർണ പരിചരണ മികവിന്.

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – റോണക്‌സ് സേവ്യർ

ചിത്രം – ഭീഷ്മപർവ്വം

1980 കളിലെ കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥയ്ക്കിണങ്ങുന്ന വിധം കൃത്രിമത്വമില്ലാതെ കഥാപാത്രങ്ങളെ ചമയിച്ചൊരുക്കിയ കലാപാടവത്തിന്.

മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ

ചിത്രം – സൗദി വെള്ളക്ക

ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥ നടക്കുന്ന പശ്ചാത്തലത്തിനും ഉതകുന്ന വിധം വിവിധ വേഷപ്പകർച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – ഷോബി തിലകൻ

ചിത്രം – പത്തൊൻപതാം നൂറ്റാണ്ട്

കഥാപാത്രം – പടവീടൻ തമ്പി

ചിത്രത്തിൽ സുദേവ് നായർ അവതരിപ്പിച്ച പടവീടൻ തമ്പി എന്ന കഥാപാത്രത്തിന്റെ ക്രൂരഭാവങ്ങൾക്കനുസൃതമായി ശബ്ദം പകർന്ന മികവിന്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – പൗളി വൽസൻ

ചിത്രം – സൗദി വെള്ളക്ക

കഥാപാത്രം – അയിഷ റാവുത്തർ

അയിഷ റാവുത്തർ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങൾ പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന വിധം തന്മയത്വത്തോടെ ശബ്ദം പകർന്നതിന്

മികച്ച നൃത്തസംവിധാനം – ഷോബി പോൾരാജ്

ചിത്രം – തല്ലുമാല

സിനിമയുടെ പൊതുവായ ദ്രുതതാളം നിലനിർത്തിക്കൊണ്ട് ചടുലമായ ചുവടുകൾ ഒരുക്കിയ നൃത്തസംവിധാന പാടവത്തിന്.

ജനപ്രീതിയും കലാമേന്മയുമുള്ള – ന്നാ താൻ കേസ് കൊട്

മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്

നിർമ്മാതാവ് – സന്തോഷ് ടി കുരുവിള

സംവിധായകൻ – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

അധികാരമില്ലാത്ത സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളെ അനുതാപപൂർവ്വം സമീപിച്ചുകൊണ്ട് ആക്ഷേപഹാസ്യത്തിലൂടെ ഗൗരവമുള്ള സാമൂഹിക വിഷയത്തെ ജനശ്രദ്ധയിലെത്തിക്കുന്നതിനായി കലയും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച ചിത്രം.

മികച്ച നവാഗത സംവിധായകൻ – ഷാഹി കബീർ

ചിത്രം – ഇല വീഴാ പൂഞ്ചിറ

സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിജനമായ പോലീസ് വയർലെസ് സ്റ്റേഷനിലെ ദുരൂഹവും ഭീതിദവുമായ അന്തരീക്ഷത്തിൽ കഴിയേണ്ടി വരുന്ന മനുഷ്യരുടെ അതിജീവനശ്രമങ്ങളും പകയും പ്രതികാരവും പ്രണയവും ഉദ്വേഗജനകമായി ആവിഷ്‌കരിച്ച സംവിധാനത്തികവിന്.

മികച്ച കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90′ െകിഡ്‌സ്

നിർമ്മാതാവ് – 1. സാജിദ് യഹിയ | 2. നിതിൻ രാധാകൃഷ്ണൻ

സംവിധായകൻ – ജിതിൻ രാജ്

ദാരിദ്ര്യവും പ്രാരബ്ധങ്ങളും നിറഞ്ഞ കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്ന രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയഹാരിയായ കഥപറയുന്ന ചിത്രം.

മികച്ച വിഷ്വൽ എഫക്ട്‌സ് – 1. അനീഷ് ഡി., 2. സുമേഷ് ഗോപാൽ

ചിത്രം – വഴക്ക്

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള നിഗൂഢമായ ബന്ധത്തിന്റെ സ്പഷ്ടമായ സൂചനകൾ അവതരിപ്പിക്കുന്ന ദൃശ്യപ്രഭാവ നിർമ്മിതിക്ക്.

സ്ത്രീ/ട്രാൻസ്‌ജെൻഡർ – ശ്രുതി ശരണ്യം

വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്

ചിത്രം – ബി 32 മുതൽ 44 വരെ

വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആൺകോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിന്.

പ്രത്യേക ജൂറി അവാർഡ്

അഭിനയം – 1. കുഞ്ചാക്കോ ബോബൻ | 2. അലൻസിയർ ലെ ലോപസ്

ചിത്രം – 1. ന്നാ താൻ കേസ് കൊട് | 2. അപ്പൻ

  1. വടക്കൻ കേരളത്തിലെ ഗ്രാമീണനായ കുന്നുമ്മൽ രാജീവൻ എന്ന മോഷ്ടാവിനെ സവിശേഷമായ ശരീരഭാഷയും വ്യത്യസ്തമായ രൂപഭാവങ്ങളും കൊണ്ട് അവിസ്മരണീയമാക്കിയ നടന വൈഭവത്തിന്. അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രത്തെ സമാനതകളില്ലാത്ത പ്രകടനത്തിലൂടെ അനശ്വരമാക്കിയതിന്.
  2. ശരീരം തളർന്നു കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്കു പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആർത്തിയോടെ മടങ്ങിവരാൻ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്‌കാരത്തിന്.

പ്രത്യേക ജൂറി പരാമർശം

സംവിധാനം

  1. ബിശ്വജിത്ത് എസ്.
  2. രാരിഷ്
  3. ഇലവരമ്പ്
  4. വേട്ടപ്പട്ടികളും ഓട്ടക്കാരും

മലയാളത്തിലെ സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തെ സജീവമായി മുന്നോട്ടുകൊണ്ടുപോവുന്ന യുവസംവിധായകരുടെ പ്രശംസാർഹമായ സംരംഭങ്ങൾ എന്ന നിലയിൽ ഈ രണ്ടു ചിത്രങ്ങളെ ജൂറി പ്രത്യേകപരാമർശത്തിലൂടെ അംഗീകരിക്കുന്നു

34
    34
    Your Cart
    Remove
    KALATHINTE ORU SAMSHIPTHA CHARITHRAM (A brief history of time)
    1 X 205.00 = 205.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    MALAYALAM ENGLISH DICTIONARY
    1 X 100.00 = 100.00
    Remove
    The Subtle Art Of Not Giving a Fuck (Malayalam)
    1 X 269.00 = 269.00
    Remove
    GARBHINIKAL ARIYAN
    2 X 112.00 = 224.00
    Remove
    AANMAZHAYORMAKAL
    1 X 250.00 = 250.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    RAGATHARAMGINI
    1 X 162.00 = 162.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    Suhaila
    2 X 68.00 = 136.00
    Hamsadwani Remove
    HAMSADWANI
    1 X 110.00 = 110.00
    Remove
    LAKSHYANGAL
    1 X 280.00 = 280.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    Demonetisation: Sangaditha Kuttam Niyamanusritha Kolla.
    2 X 68.00 = 136.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 162.00 = 162.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    Anju Kothunna Anubhavangal
    1 X 180.00 = 180.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    2 X 280.00 = 560.00
    Remove
    AMMA
    2 X 290.00 = 580.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 280.00 = 280.00
    Remove
    ON LIVE
    1 X 50.00 = 50.00
    Remove
    AA THAVALAYE THINN!
    1 X 135.00 = 135.00
    Remove
    Ee chillayi Ninnu Koumarakalathilekku parakkamISLAN
    1 X 117.00 = 117.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    SUGANDHI ENNA ANDAI DEVANAYAKI
    1 X 300.00 = 300.00
    Remove
    AGNISAKSHI
    1 X 140.00 = 140.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!