UNNI R

ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.
എഴുത്തുകൾ
ചെറുകഥാ സമാഹാരങ്ങൾ
- ഒഴിവുദിവസത്തെ കളി
- കാളിനാടകം
- കോട്ടയം-17
- ഒരു ഭയങ്കര കാമുകൻ
- കഥ
- വാങ്ക്
തിരക്കഥകൾ
- ബിഗ് ബി (സംഭാഷണം)
- ബ്രിഡ്‌ജ് (കേരള കഫേ എന്ന ചിത്രത്തിലെ ഒരു കഥ]])
- അൻവർ (സംഭാഷണം)
- ചാപ്പാ കുരിശ് (സമീർ താഹിറിനൊടൊപ്പം)
- ബാച്ച്‌ലർ പാർട്ടി (സന്തോഷ് എച്ചിക്കാനത്തോടൊപ്പം)
- മുന്നറിയിപ്പ്
- കുള്ളന്റെ ഭാര്യ(5 സുന്ദരികൾ എന്ന ചിത്രത്തിലെ ഒരു കഥ]])
- ചാർലി
- ലീല
പുരസ്ക്കാരങ്ങൾ
- 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാർട്ടിൻ പ്രക്കാട്ടുമായി പങ്കിട്ടു ലഭിച്ചു. – ചാർലി
- തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
- ഇ.പി. സുഷമ എൻഡോവ്മെന്റ് പുരസ്ക്കാരം
- കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം
- ടി.പി.കിഷോർ പുരസ്ക്കാരം
- വി.പി. ശിവകുമാർ സ്മാരക കേളി പുരസ്ക്കാരം