Description
മുപ്പത് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം
തലമുറയെ നിര്‍വചിക്കുന്ന ഈ ‘സെല്‍ഫ് ഹെല്‍പ്പ് സഹായി’യിലൂടെ, ആളുകളെ കരുത്തരും സന്തുഷ്ടരുമാക്കുന്നതിന്റെ താക്കോല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഒരു സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗര്‍. പ്രതികൂലസാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും, എപ്പോഴും ‘ പോസിറ്റീവ്’ ആയി തുടരുക എന്ന ശ്രമം അവസാനിപ്പിക്കാനും സഹായകരമാകുന്ന രഹസ്യങ്ങളാണിവ.
ഈ പുസ്തകത്തിന്റെ രചയിതാവായ മാര്‍ക്ക് മാന്‍സണ്‍, തന്റെ അതിപ്രശസ്തമായ പോപ്പുലര്‍ ബ്ലോഗിലൂടെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി, നമ്മെയും ലോകത്തെയും കുറിച്ചുളള നമ്മുടെ മിത്ഥ്യാജടിലമായ പ്രതീക്ഷകളെ തിരുത്തിക്കൊണ്ടിരിക്കുകയാണ്‍.താന്‍ കഠിനമായി പൊരുതിനേടിയ ജ്ഞാനത്തെ മാന്‍സണ്‍ ഈ തകര്‍പ്പന്‍ പുസ്തകത്തിലേക്ക് ആനയിക്കുന്നു.
മനുഷ്യരെന്നാല്‍ പരിമിതരും കുറവുകളുളളവരുമാണെന്ന വാദം മുന്നോട്ടുവെക്കുകയാണ്‍ മാന്‍സണ്‍. അദ്ദേഹം എഴുതുന്നു: “എല്ലാവര്‍ക്കും അസാധാരണരാകാന്‍ കഴിയില്ല- സമൂഹത്തില്‍ വിജയികളും പരാജിതരുമുണ്ട്, വിജയപരാജയങ്ങളില്‍ പലതും നിങ്ങളുടെ മികവുകളോ പോരായ്മകളോ അല്ല”. നമ്മുടെ പരിമിതികളെ അറിയാനും അവയെ സമ്മതിക്കാനും മാന്‍സണ്‍ നമ്മെ ഉപദേശിക്കുന്നു- ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് ഇതാണെന്നദ്ദേഹം പറയുന്നു. ഒരിക്കല്‍ നാം നമ്മുടെ പേടികളേയും പിഴവുകളേയും അനിശ്ചിതത്വങ്ങളേയും പുണര്‍ന്നുകഴിഞ്ഞാല്‍ – ഒരിക്കല്‍ നാം ഓടിമാറാന്‍ ശ്രമിച്ചതും ഒഴിവാക്കിയതും, പിന്നീട് അഭിമുഖീകരിക്കുകയും ചെയ്ത വേദനാകരങ്ങളായ സത്യങ്ങള്‍ - നാം കേണുപരിശ്രമിച്ചുകൊണ്ടിരുന്ന ധീരതയുടേയും ആത്മവിശ്വാസത്തിന്റേയും കണ്ടെത്തലിന്‍ നാം തുടക്കം കുറിക്കും.
“ജീവിതത്തില്‍ നാം ശ്രദ്ധനല്‍കേണ്ട കാര്യങ്ങള്‍ പരിമിതമായേ ഉളളു. അതുകൊണ്ട് നമ്മുടെ ശ്രദ്ധകളെ നാം വിവേകപൂര്‍വം തെരഞ്ഞെടുക്കണം”. രസകരങ്ങളായ കഥകളുടേയും പ്രാകൃതവും ക്രൂരവുമായ ഫലിതങ്ങളുടേയും അകമ്പടിയോടെ, നമ്മുടെ തോളത്തുപിടിച്ച് കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട്, വളരെ അത്യാവശ്യമായ കാര്യങ്ങള്‍ മാന്‍സണ്‍ നമ്മോട് പറയുന്നു. നമ്മുടെ എല്ലാവരുടേയും മുഖത്തുനല്‍കുന്ന ഉന്മേഷദായകമായൊരു പ്രഹരമാണ്‍ ഈ മാനിഫെസ്റ്റൊ; കൂടുതല്‍ സന്തുഷ്ടവും അടിയുറച്ചതുമായ ജീവിതം തുടങ്ങാന്‍ നമുക്ക് പ്രേരകമാകുന്നു ഇത്.
Reviews
There are no reviews yet.