Description
ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും
അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും
ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന,
സംഖ്യകളുടെ ശാസ്ത്രമാണ് സംഖ്യാജ്യോതിഷം. “ഒന്ന്’
പരൽസംഖ്യയായിട്ടുള്ളവർ സ്വതന്ത്രരും ധൈര്യശാലികളും
വ്യക്തിമഹത്വമുള്ളവരുമെങ്കിൽ, “നൂറ്,’ പ്രശസ്തരും
പണ്ഡിതരും പൊതുകാര്യപ്രസക്തരുമായിരിക്കുമെന്നാണ്
ശാസ്ത്രമതം. അവനവന്റെയും അന്യന്റെയും ഇപ്രകാരമുള്ള
വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് ഈ
ജ്യോതിഷശാഖ നിങ്ങളെ നയിക്കുന്നു; ഭാവിഫലപ്രവചനത്തിന്
ഹസ്തരേഖാശാസ്ത്രം പോലെത്തന്നെ ഉപകരിക്കുന്നു.
പരൽസംഖ്യാഫലങ്ങൾ, ദിവസ/വാരഫലങ്ങൾ, ഭാഗ്യദായക
വാരങ്ങൾ മാസങ്ങൾ, ഭാഗ്യസംഖ്യകൾ, ഐശ്വര്യദായകമായി
നിറങ്ങൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാന
ങ്ങളെക്കുറിച്ച് നിങ്ങളുടെ അക്കങ്ങൾ പറയുന്നതെല്ലാം ഈ
ആധികാരികഗ്രന്ഥത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.
Reviews
There are no reviews yet.