Description
മലയാളകഥാലോകത്തെ അഗ്രഗാമികളിലൊരാളായ
എസ്.കെ. പൊറ്റെക്കാട്ടിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവരുടെ രചനകൾ.
എസ്.കെയുടെ എഴുത്തിലേക്കും
വ്യക്തിജീവിതത്തിലേക്കും
വാതിൽ തുറക്കുന്ന്
ഓർമകളും അഭിമുഖങ്ങളും പഠനങ്ങളും.
ജീവിതബന്ധങ്ങളുടെ പുസ്തകം.
എഴുത്ത് തൊഴിലും സിദ്ധിയും സാധനയുമായി
അരനൂറ്റാണ്ടിലേറെ കൊണ്ടുനടന്ന എസ്.കെയ്ക്ക്
ജ്ഞാനപീഠ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ എനിക്ക്
ആഹ്ലാദവും അഭിമാനവും അഹങ്കാരവും തോന്നി.
മൂന്ന് ദശാബ്ദങ്ങൾക്കും അപ്പുറത്തുനിന്നുള്ള ഗ്രാമീണ ബാലൻ
എന്റെ ഉള്ളിൽ ഇപ്പോഴും ഉറങ്ങുന്നുണ്ട്.
അവന്റെ ആരാധനാമൂർത്തിയുടെ വിജയം ലോകം
ഘോഷിക്കട്ടെ എന്ന് പിറുപിറുക്കുകയാവും അബോധതലം.
-എം.ടി. വാസുദേവൻ നായർ
പഠനവും സമാഹരണവും
അശോകൻ പുതുപ്പാടി
Related
Reviews
There are no reviews yet.