PRANAYA MURIVUKALUDE KADALAZHANGAL
TITLE IN MALAYALAM : പ്രണയ മുറിവുകളുടെ കടലാഴങ്ങൾ
AUTHOR: SUMIN JOY
CATEGORY: POEMS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 136
ജന്മാന്തരങ്ങളെ നനയിച്ചു പെയ്യുന്ന അവിരാമമായ ഓർമകളുടെ പെരുമഴയാണ് സുമിൻ ജോയിയുടെ കവിതകൾ. ഏതു വേനലിൽ വറ്റിപ്പോയാലും വീണ്ടും മേഘമായി പൂക്കുന്ന, മൗനത്തിൻ്റെ നേരങ്ങളെപ്പോലും ശബ്ദത്തിൻ്റെ അനന്തതകൊണ്ട് പൂരിപ്പിക്കുന്ന വാകസമുദ്രമാണത്. സന്തോഷത്തിന്റെ ക്ഷണികതയല്ല, മറിച്ച് പ്രണയം കൊണ്ട് മുറിഞ്ഞ ഹൃദയത്തിന്റെ ആഴങ്ങളിലാണ് അതിൻ്റെ അസ്‌തിത്വം. ‘രുദിതാനുസാരീ കവി’ എന്ന വാക്യം പോലെ രോദനത്തിനു പിറകേ, സങ്കടങ്ങളുടെ വൻതിരകൾക്കു മീതെ അത് സഞ്ചരിക്കുന്നു. മഴയും കടലും കാറ്റും കാടുമെല്ലാമിടകലർന്ന പ്രകൃത്യുപാസനയുടെ അഖണ്ഡസംഗീതമായി ഇതിലെ പ്രണയം രൂപപ്പെടുന്നു; കാല്പനികതയുടെ മുഗ്ദ്ധ ഭാവനയെ ചേർത്തു വെക്കുന്നു.
ബിനീഷ് പുതുപ്പണം
Reviews
There are no reviews yet.