Description
എഴുത്തുകാരൻ സ്വയം സ്വതന്ത്രനല്ലെങ്കിൽ അയാളെങ്ങനെയാണ് മറ്റുള്ളവരെ സ്വതന്ത്രമാകാൻ ശാക്തീകരിക്കുക? ഞാനിതിനെ കാണുന്നത് ഏകപക്ഷീയമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടാണ്. ആ പ്രഖ്യാപനം വിജയകരമായി നടത്താൻ എഴുത്തുകാരൻ തീവ്രമായ
ആത്മപരിശോധന നടത്തേണ്ടതുണ്ട്. സ്വന്തം വിശ്വാസ സംഹിതകളെ ആസൂത്രിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം നാം ആർജ്ജിച്ചിട്ടുള്ള വിശ്വാസസംഹിതകളെല്ലാം തന്നെ അവയെ ചോദ്യം ചെയ്യാനും വസ്തുനിഷ്ഠമായി പരിശോധിക്കാനുമുള്ള ത്രാണി നമുക്കില്ലാതിരുന്ന കാലത്തിലും പ്രായത്തിലും നമ്മുടെ തലച്ചോറുകളിൽ മുദ്രണം ചെയ്യപ്പെട്ടവയാണ്. മതം തന്നെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ ആദ്യ ശ്വാസത്തോടെ എന്നുപറയാവും വിധം മതം നമുക്കുള്ളിൽ സ്ഥാനം പിടിക്കുന്നു. അന്ത്യശ്വാസംവരെ അത് പിടിവിടുന്നില്ല. ജാതിയും അതുപോലെത്തന്നെ ഭൂമിയിലെ നമ്മുടെ ഒന്നാം ദിനം മുതൽ നീരാളിപ്പിടിത്തം പിടിക്കുന്നു.
-സക്കറിയ
Related
Reviews
There are no reviews yet.