CHEKUTHANTE VEDHAPUSTHAKAM
TITLE: CHEKUTHANTE VEDHAPUSTHAKAM
AUTHOR: MUHAMMEDSHAMEEM
CATEGORY: STUDY
PUBLISHER: METAPHOR PAGES
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 297
PRICE: 360
ആഴത്തിൽ മതാത്മകവും അതേസമയം തന്നെ മതത്തിലെ പൗരോഹിത്യ പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരെയുള്ള വിമർശനവുമാണ് ‘ചെകുത്താന്റെ വേദപുസ്തകം’. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള, മലയാള ഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത്. നോവൽ, നാടകം, സിനിമ, ചിത്രകല, സംഗീതം, തത്വചിന്ത, വ്യത്യസ്ത മതചിന്തകൾ, യുക്തിവാദം തുടങ്ങിയ വൈവിധ്യമാർന്ന
ഇഞാന-അനുഭൂതി ലോകത്തിലൂടെയുള്ള ഒരു പ്രതിഭാശാലിയുടെ നിരന്തരയാത്രയുടെ സാന്നിധ്യം, യോജിപ്പിനും വിയോജിപ്പിനുമപ്പുറം, മികച്ചൊരു വായനാനുഭവമായിത്തീരുന്നു എന്നതാണ്, മൂല്യകേന്ദ്രിതമായ മുന്നണിക്ക് വേിയുള്ള ഒരു സാംസ്കാരിക ശ്രമമായി വളരുന്നു എന്നതാണ് ശമീമിന്റെ മത-സാംസ്കാരിക വിമർശനകൃതിയെ വേറിട്ടതാക്കുന്നത്. തൊട്ടാൽ കൈ പൊള്ളുന്ന സാമ്പ്രദായിക മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന, കലയുടെയും അതുവഴി സ്വാതന്ത്ര്യത്തിന്റെയും കവാടം തുറന്നുവെക്കുന്ന, സ്വന്തം ബോധ്യങ്ങളിൽ ഒത്തുതീർപ്പുകളില്ലാത തന്നെ, സർവബോധ്യങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു
എഴുത്തുരീതി, അസഹിഷ്ണുതയുടെയും ആകാശങ്ങളുടെയും പരപുഛത്തിന്റെയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസൂക്ഷിക്കാൻ കഴിയുകയെന്നുള്ളത് അഭിനന്ദനാർഹമായ കാര്യമാണ്.
വ്യത്യസ്ത വായനകളും വിമർശനങ്ങളും നിലനിൽക്കെത്തന്നെ. സാംസ്കാരിക വിമർശകനും മതചിന്തകനും പ്രഭാഷകനും കലാസ്വാദകനുമായ മുഹമ്മദ് ശമീമിന്റെ ഈ പുസ്തകം ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന, വിമർശനം അർഹിക്കുന്ന നമ്മുടെ കാലത്തെ മികച്ച
കൃതികളിലൊന്നാണെന്ന് നിസംശയം പറയാം.
Reviews
There are no reviews yet.