CHANDRIKAYUDE CHARITHRAM – Flap Cover
TITLE : ചന്ദ്രികയുടെ ചരിത്രം
AUTHOR: NAVAS POONOOR
CATEGORY: HISTORY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYAKAM
BINDING: FLAP COVER
PAGES: 432
ചന്ദ്രികയുടെ ചരിത്രം
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകർമികളായ ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേർത്ത് വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വo മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.
Reviews
There are no reviews yet.