ASTHIKAL PARAYATHIRUNNATHU

(6 customer reviews)

Author:RAKENDU
Category : STORY
ISBN : 9789390339501
Binding : NORMAL
Publishing Date :2021 MARCH
Publisher : OLIVE BOOKS
Multimedia : Not Available
Edition : 1
Number of pages : 112
Language : Malayalam

127.50

Availability:

14 in stock

Delivery between 2 to 4 days

Description

അസ്ഥികൾ
പറയാതിരുന്നത്
വിധിയെ പഴിച്ച് നിഷ്ക്രിയത്വത്തിലേക്ക്
ഊളിയിട്ടിറങ്ങാതെ പ്രതിസന്ധികളെ നേരിട്ട്
പൊരുതി മുന്നേറുന്ന സ്ത്രീ കഥാപാത്രങ്ങളുടെ
ഇടപെടൽ. “അസ്ഥികൾ പറയാതിരുന്നത്” എന്ന
രഹസ്യങ്ങളുടെ ശക്തമായ ഒരു തുറന്നിടൽ ആയി
വായനക്കാരിലേക്ക് സമർപ്പിക്കുന്നു.

6 reviews for ASTHIKAL PARAYATHIRUNNATHU

 1. Swapna Chittezham (verified owner)

  ഞാൻ സ്വപ്ന , ,, സ്വപ്ന ചിറ്റേഴം ..

  ശ്രീമതി രാകേന്ദു അജിത്തിന്റെ ആദ്യ സംരംഭമായ ‘അസ്ഥികൾ പറയാതിരുന്നത്°എന്ന കഥാസമാഹാരം വായിച്ചു കഴിഞ്ഞപ്പോൾ എന്റെ കുട്ടിക്കാലത്തേക്കാണ് മനസ്സു ആദ്യം പോയത്. ഒരു ചെറിയ പാവാടക്കാരിക്കുട്ടിയുടെ നിഷ്കളങ്കതയിൽ നിന്നും ഇരുത്തം വന്ന ഒരു ഭാര്യയുടെയും , അമ്മയുടെയും , സർവോപരി ഒരു പക്വത വന്ന എഴുത്തുകാരിയിലേക്കുമുള്ള ഒരു പ്രയാണംആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

  മൃണാളിനി പുരാണം മുതൽ അങ്ങോട്ട് മികച്ച നിലവാരം പുലർത്തുന്ന കഥകളാണ്..

  എഴുത്തുകാരിക്കു എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു..

 2. Latha menon (verified owner)

  27 stories all r good and different..feeling “.sthree nombaram ” in all stories…but natural one….we can see these characters still in our neighborhood…few of the characters are very touching ….nice one…..

  Adyathe samrambam anennu thonnilla👏👏👏👏….Rakendu Aji…keep going …Best wishes 🙏🙏

 3. Divya Sagar (verified owner)

  “കടലിന്റെ തിരകളെണ്ണി ഞാനെന്റെ ശിഷ്ടകാലം സന്തോഷഭരിതമാക്കും. പുലർകാലത്ത് ഞാൻ എനിക്കായി മാത്രം സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുകയും ചെയ്യും. ‘സന്തോഷം’ എന്ന മധുരവീഞ്ഞ് ആകർഷണീയമായ സ്ഫടികക്കോപ്പകളിൽ പകർന്ന് ആവോളം കുടിക്കുകയും ഏകാന്തമായ രാവുകളിൽ തലയും ഉടലും ഇളക്കി പതിയെ നൃത്തം വെയ്ക്കുകയും ചെയ്യും. ഇവിടെ എന്നെ വിമർശിക്കാനായി ആരും തന്നെ ഇല്ല ”
  – ഒരു കടൽ ദൂരം (രാകേന്ദു അജിത്)

  രാകേന്ദു അജിത്തിന്റെ ‘അസ്ഥികൾ പറയാതിരുന്നത് ‘ എന്ന ചെറുകഥാസമാഹാരങ്ങൾ വായ്ക്കാനിടയായി.
  പുസ്തകത്തിന്റെ കവർ ചിത്രത്തിലെ
  ചുവന്ന പൂക്കൾ തന്നെ വളരെ ആകർഷണീയമായ് എനിക്കു അനുഭവപ്പെട്ടു. 27 ചെറുകഥകൾ അതിൽ മിക്കതും സ്ത്രീ പ്രധാന്യമുള്ള കഥകൾ. എന്നാൽ ഓരോ കഥകളും എഴുത്തിൽ വേറിട്ടു നിൽക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഒരു കടൽദൂരം, മാർത്ത, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കടലിന്റെ ആഴങ്ങളിൽ തുടങ്ങിയവയാണ്. മധുരനാരങ്ങയിലെ ബസ്സിലെ കുട്ടിയും, നാലുമണിപ്പൂവുകളിലെ പൂ പറിച്ചു തട്ടത്തിനു ചുറ്റും വച്ച് വിളക്കൊരുക്കുന്ന കുട്ടിയുമൊക്കെ എങ്ങോ മറഞ്ഞ എന്റെ കുട്ടിക്കാല ഓർമ്മകളെ വിളിച്ചുണർത്തി. സ്വർണവളകൾ, പുനർജനി തുടങ്ങിയ കൃതികൾ ആശയം കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ്. വൃദ്ധന്റെ മകൻ, ഇരുട്ടിന്റെ തേങ്ങൽ, എന്നീ രചനകൾ പകുതിക്കു വച്ച് തീർന്നതുപ്പോലെ തോന്നി. ഇനിയും എന്തോ എഴുതി ചേർക്കാൻ ബാക്കി വെച്ചതു പോലെ. ബ്രഹ്മമചാരിണിയുടെ കഥാവസാനം തീരെ പ്രതീക്ഷിക്കാത്തതും എന്നാൽ വളരെ രസകരവും നർമ്മഭരിതവുമായാണ് രചിച്ചിരിക്കുന്നത്. അങ്ങനെ ആകെമൊത്തം അസ്ഥികൾ പറയാതിരുന്നത് എന്നെ രസിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ഒക്കെ ചെയ്തു.

  കഥാകാരി ആമുഖക്കുറിപ്പിൽ പറഞ്ഞതു പോലെ ഇതൊരു തുടക്കം മാത്രം ആവട്ടെ.. ഇനിയും ഒത്തിരി പുസ്തകങ്ങള്ക്കായി കാത്തിരിക്കുന്നു…
  ♥️

 4. Parameswaran Palakkeezh (verified owner)

  “ രാധക്കുട്ടിയുടെ വിളക്കൊരുക്കൽ അതികേമമാണ്.കഴുകി വൃത്തിയാക്കിയ നിലവിളക്കും തട്ടവുമെല്ലാം അവൾ ചുവന്ന നാലുമണിപ്പൂക്കൾ കൊണ്ട് അലങ്കരിക്കും.പിത്തളത്തട്ടത്തിൽ നിലവിളക്കിനുചുറ്റും വൃത്താകൃതിയിൽ പുറത്തേക്ക് ഇതളുകൾ കാണത്തക്ക രീതിയിൽ ഭംഗിയായി അടുക്കിവെയ്ക്കും. പിന്നെ കുഷ്ണതുളസികൊണ്ട് കൃഷ്ണവിഗ്രഹത്തിന് ഒരു മാല. പിച്ചിപ്പൂമൊട്ട് കിട്ടിയാൽ അതുമായി.”
  സന്ധ്യയായാൽ മുത്തശ്ശി വിളക്ക് ഒരുക്കുന്നതിനേകുറിച്ച് ചോദിക്കുകയായി . രാധക്കുട്ടിയുടെ ചുമതലയാണത്. ഒരു ദിവസം സന്ധ്യക്ക് വിളക്കൊരുക്കുന്നതിനു മുൻപ് മുത്തശ്ശി യാത്രയായതിന്റെ നൊമ്പരം പകരുന്ന കഥയാണ് നാലുമണിപ്പൂവുകൾ.
  ശ്രീമതി രാകേന്ദുവിന്റെ ‘അസ്ഥികൾ പറയാതിരുന്നത്’ എന്ന ആദ്യകഥാസമാഹാരത്തിലാണ് മുകളിൽ പറഞ്ഞ കഥയുള്ളത്.
  അകാലത്തിൽ ചരമം അടഞ്ഞ കവി ആരോടും ഒന്നും പറയാതിരുന്ന ഒരു സ്നേഹത്തിന്റെ കഥയാണ് ‘അസ്ഥികൾ പറയാതിരുന്നത്’ എന്ന കഥ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കലാപം നടത്തി രക്തസാക്ഷിയാകുന്ന വീരേന്ദർ സിംഗിന്റെ കുഞ്ഞുമകന്റെ കണ്ണുകളിൽ പാറന്ന തീപ്പൊരികളെ കോലു മിഠായി എന്ന കഥ ചൂണ്ടിക്കാണിക്കുന്നു.
  അങ്ങനെ 27 കഥകളുണ്ട് ഈ സമാഹാരത്തിൽ. മിക്ക കഥകളും നല്ല നിലവാരം ഉള്ളവ തന്നെയാണ്.
  എത്രയോ കാലമായി എഴുതി തെളിഞ്ഞ ഒരു കഥാകാരിയേപ്പോലെ ശ്രീമതി രാകേന്ദു വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട്. ആദ്യപുസ്തകം പ്രസിദ്ധീകരിക്കുന്ന ഒരു കഥാകാരിയ്ക്ക് സംതൃപ്തിയടയാൻ അത്രയും മതിയല്ലോ.
  (അസ്ഥികൾ പറയാതിരുന്നത് : കഥാസമാഹാരം: രാകേന്ദു: ഒലീവ് പബ്ളിക്കേഷൻസ്)
  (From The Readers Circle group)

 5. Sandeep Nair (verified owner)

  രാകേന്ദു എന്ന നവാഗതയായ കഥാകാരിയുടെ ആദ്യ സാഹിത്യ സംരംഭമാണ് ‘അസ്ഥികൾ പറയാതിരുന്നത് ‘ 27 ചെറുകഥകളുടെ സമാഹാരമായി നടത്തിയ ഈ തുടക്കം ഗംഭീരമായി എന്ന് പറയാതെ വയ്യ.ഈ കൃതിയിലെ എല്ലാ കഥകളിലും പ്രധാന കഥാപാത്രങ്ങൾ സ്ത്രീകൾ ആണ്. സ്ത്രീത്വത്തിന്റെ നൊമ്പരങ്ങൾ,അവരിൽ ചിലരുടെയെങ്കിലും സ്വാതന്ത്ര്യം കൊതിക്കുന്ന മനസും, അവരുടെ തന്നെ ഒറ്റപെട്ട ജീവിത നേർക്കാഴ്ചയാണ് കൃതി നമുക്ക് സമ്മനിക്കുന്നത്.അമാനുഷിക കഥാപാത്രങ്ങളോ സൊ കാൾഡ് സ്ത്രീ വിമോചകരോ ഇല്ലാത്ത വളരെ ലളിതമായ കഥകൾ. സാധാരണ നാം നമ്മുടെ സമൂഹത്തിൽ കാണുന്ന കഥാപശ്ചാത്തലം, ചില കഥകളിൽ വായനക്കാർക്ക് തന്നെ ജീവിത നേർക്കാഴ്ചനുഭവങ്ങൾ ഉണ്ടാവാം .

  കഥകളിൽ എനിക്ക് വളരെ ഇഷ്ടവും അടുപ്പവും തോന്നിയ കഥാപാത്രം ‘കടൽ ദൂരം’എന്ന ചെറുകഥയിലെ നായികയാണ് അത് തികച്ചും യാദൃച്ഛികവും അല്ല..സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയ വളരെ ആത്മബന്ധം അനുഭവപ്പെട്ട വേറിട്ട സ്ത്രീ സങ്കൽപ്പങ്ങളുമായി വളരെ അടുത്ത് നിൽക്കുന്നത് കൊണ്ടാകാം.. ഒരു പട്ടമെന്ന പോലെ സർവ്വ സ്വാതന്ത്ര്യത്തോടു കൂടി പാറി പറന്നു ‘ഹാപ്പിനെസ്സ്’ എന്ന മധുര വീഞ്ഞ് ആവോളം നുണഞ്ഞു ഇനിയുള്ള ജീവിതത്തിന്റെ പകലുകളും രാത്രികളും തനിക്കായി മാത്രം ജീവിതം ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൾ.വളരെ ബോൾഡ് ആയി നമ്മെ അത്ഭുതപ്പെടുത്തി തീരുമാനങ്ങൾ എടുക്കുന്നവൾ. ഇരുൾ നിറഞ്ഞ ഭൂതകാലം പാടെ മറന്നു പുതിയ കാലത്തിന്റെ പുലരിയിൽ സർവ്വ സ്വതന്ത്രയായി അലിഞ്ഞു ചേരുവാൻ ആഗ്രഹിക്കുന്നവൾ.മറ്റുചിലകഥകളിലെ നായികമാർ ജീവിത സായാഹ്നങ്ങളിൽ ഒറ്റപെട്ടു നിസ്സഹായർ ആകുന്നവരാണ് ഉദാഹരണം ‘കോല് മിട്ടായിയിലെ’ ലക്ഷ്മിയും, നിഴലിൽ അലിയുന്നവരിലെ വിമലയും രമയെയും പോലെ നിഴൽ പാവകളായി ആടാനും അവസാനം വെറും നിഴലുകൾ മാത്രമായി അലിഞ്ഞു ഇല്ലാതായി പോകുവാൻ വിധിക്കപ്പെട്ടവർ. മറ്റൊരു എടുത്തു പറയേണ്ട കഥാപാത്രം മാർത്തയാണ് നമുക്ക് അപരിചിതമായ റഷ്യൻ പട്ടാള ക്യാമ്പ് പശ്ചാത്തലത്തിൽ നിന്നുള്ള ഒരു കഥ. തികച്ചും നരകതുല്യമായ ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ അവസരം ഉണ്ടായിരുന്നിട്ടും അവൾ തന്റെ പ്രണയംപോലും ത്യജിച്ചു ജന്മ ജന്മമാന്തരങ്ങളായി അവിടെ തന്നെ തളയ്ക്കപ്പെടുന്നു.പട്ടുപുടവയിലെ ശാരദ എന്ന കഥാപാത്രം അവളുടെ കൊച്ചു മോഹം തന്റെ പ്രിയനെ അറിയിക്കുന്നതും പിന്നീട് താൻ ഏറെ കാത്തിരുന്ന ആ മോഹത്തിന്റെ സമ്മാനവും പേറി അന്ത്യ യാത്ര ചെയ്യാൻ വിധിക്കെപ്പെട്ടതും, വേദനയോടെ ഉള്ളിൽ ഒരു ചെറു തേങ്ങലോടെ നമ്മെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുവനും ചിന്തിപ്പിക്കുവാനും കഥാകാരിക്ക് ആ കഥയിലൂടെ സാധിച്ചിട്ടുണ്ട്.

  ഓരോ കഥയും നല്ല കൃത്യതയോടെ കഥാവിവരണ രീതിയിൽ ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ലാതെ ഭംഗിയോടു കൂടി കഥാകാരി ‘അസ്ഥികൾ പറയാതിരുന്നത്’ എന്ന കൃതി വായനക്കാരുടെ മുന്നിൽ ഒരു വേറിട്ട വായനാനുഭവമായി സമർപ്പിച്ചിട്ടുണ്ട് .

  ഇനിയും നല്ല കൃതികൾ രാകേന്ദു എന്ന നവഎഴുത്തുകാരിയിൽനിന്നും പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും അനുമോദനങ്ങളും നേരുന്നു.

  ✒️സന്ദീപ് നായർ..

 6. Pramod Nair (verified owner)

  അസ്ഥികൾ പറയാതിരുന്നത് – A must read

  ആരിൽ നിന്നാണ് സ്ത്രീക്ക് മോചനം നേടേണ്ടത് ?’… എഴുത്തുകാരിയുടെ ഈ ചോദ്യം സമൂഹത്തിൽ ഉന്നയിക്കപ്പെടേണ്ടതും അല്ലേൽ ആലോചിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്നതിൽ ഒരു തർക്കവുമില്ല.

  സ്ത്രീയുടെ പല ജീവിത വേഷങ്ങളും അത്യധികം സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിനുള്ള ആത്മാർത്ഥമായ ശ്രമം രാകേന്ദു ‘ *അസ്ഥികൾ* *പറയാതിരുന്നത്* ‘ തിലൂടെ ചെയ്തിട്ടുണ്ട്. നമ്മുടെ അയൽപക്കങ്ങളിൽ ഇതിലെ ഓരോ കഥാപാത്രങ്ങളേയും നമുക്ക് കാണാൻ പറ്റും അല്ലേൽ താരതമ്യപ്പെടുത്താൻ സാധിച്ചേക്കും.

  മനുഷ്യൻ്റെ അവസ്ഥ അത് അവരുടെ തന്നെ മാനസികാവസ്ഥയാണ് പ്രത്യക്ഷത്തിൽ കാണിക്കുന്നത്. മനസ്സിനെ അളവുകോൽ വച്ച് അളക്കുക അസാധ്യമെങ്കിലും, വളരെ ചിട്ടയായ് അത് വായനക്കാരിൽ എത്തിക്കുന്നതിൽ, അവരെ ചിന്തിപ്പിക്കുന്നതിൽ രാകേന്ദു തൻ്റെ ചെറുകഥാ സമാഹാരത്തിൽ വിജയിച്ചു എന്നു വേണം പറയാൻ.

  ഡോ: CR അഗ്നിവേശ് എന്ന സകലകലാപ്രതിഭയുടെ സർഗ്ഗാത്മകത മകളായ രാകേന്ദുവിന് (നമ്മുടെ മഞ്ജു ) കിട്ടിയെന്നതിലും അതിലുപരി ആ കഴിവുകൾ സമൂഹത്തിനായ് ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞതിലും ആത്മസംതൃപ്തി ഉണ്ട്.

  രാകേന്ദു എന്ന എഴുത്തുകാരിയുടെ തുടക്കം മാത്രമാണിത്. ഇനിയും ഒരുപാട് ചിന്തിപ്പിക്കുന്ന സമൂഹത്തിൽ നാം പ്രതികരിക്കേണ്ട കാര്യങ്ങൾ ഇത്തരം ആവിഷ്കാരങ്ങളിലൂടെ രാകേന്ദുവിൽ നിന്നും ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തോടെ……. എല്ലാ ഭാവുകങ്ങളും

  പ്രമോദ് നായർ

Add a review

Your email address will not be published.

1
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!