AKBAR KAKKATTIL

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്ബർ കക്കട്ടിൽ (7 ജൂലൈ 1954 – 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ. സ്കൂൾ ഡയറി – 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ശമീല ഫഹ്മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.
കൃതികൾ
കഥ
- ഈ വഴി വന്നവർ
- മേധാശ്വം
- ശമീല ഫഹ്മി
- അദ്ധ്യാപക കഥകൾ
- കാദർകുട്ടി ഉത്തരവ്
- ആറാം കാലം
- വീടിനു തീ പിടിക്കുന്നു
- ആകാശത്തിന്റെ അതിരുകൾ
- നാദാപുരം
- വീണ്ടും നാരങ്ങ മുറിച്ചപ്പോൾ
- തെരഞ്ഞെടുത്ത കഥകൾ
- ഒരു വായനക്കാരിയുടെ ആവലാതികൾ
- ചെറിയ കഥകൾ
- മായക്കണ്ണൻ
- ശേഷം സ്ക്രീനിൽ
- ശ്രീപ്രിയയുടെ ആധികൾ
- ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ എന്തുചെയ്യണം?
- കഥകൾ – തെരഞ്ഞെടുത്തകഥകൾ
- ഞങ്ങൾ ലിബാജോണിനെ പേടിക്കുന്നു
- പുതിയ വാതിലുകൾ
- ദർബാർ – തെരഞ്ഞെടുത്ത കഥകൾ
- ആൾപ്പെരുമാറ്റം – തെരഞ്ഞെടുത്ത കഥകൾ
- മൈലാഞ്ചിക്കാറ്റ്
- സ്ത്രീലിംഗം – പെൺപക്ഷ കഥകൾ (തെരെഞ്ഞെടുത്ത കഥകൾ)
- 2011 ലെ ‘ആൺ’കുട്ടി
- കന്നിച്ചുവടുകൾ (ഈ വഴി വന്നവരും മേധാശ്വവും)
- ഇപ്പോൾ ഉണ്ടാവുന്നത്
ലഘു നോവലുകൾ
- രണ്ടും രണ്ട്
- മൂന്നും മൂന്ന്
- ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങൾ
- ധർമ്മസങ്കടങ്ങളുടെ രാജാവ്
- പതിനൊന്ന് നോവലറ്റുകൾ
- ജിയാദ് ഗോൾഡ് പൂവിടുമ്പോൾ
- കീർത്തന
നോവൽ
- മൃത്യുയോഗം
- സ്ത്രൈണം
- ഹരിതാഭകൾക്കപ്പുറം
- വടക്കുനിന്നൊരു കുടുംബവൃത്താന്തം
- അക്ബർ കക്കട്ടിലിന്റെ നാലു നോവലുകൾ
ഉപന്യാസങ്ങൾ
- പ്രാർത്ഥനയും പെരുന്നാളും
- സ്കൂൾ ഡയറി
- അനുഭവം ഓർമ്മ യാത്ര
- പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും
- ആ പെൺകുട്ടി ഇപ്പോൾ എവിടെ?
- നക്ഷത്രങ്ങളുടെ ചിരി
നിരൂപണം ജീവിതരേഖ മുഖാമുഖം
- സർഗ്ഗസമീക്ഷ
- നമ്മുടെ എം ടി
സ്മൃതിചിത്രങ്ങൾ
- അദ്ധ്യയനയാത്ര
നാടകം
- കുഞ്ഞിമൂസ വിവാഹിതനാവുന്നു
സിനിമ
- വരൂ അടൂരിലേയ്ക്ക് പോകാം
- ഇങ്ങനെയും ഒരു സിനിമാക്കാലം
ബാലപംക്തി കുറിപ്പുകൾ
- നോക്കൂ, അയാൾ നിങ്ങളിൽ തന്നെയുണ്ട്
സർവീസ് സ്റ്റോറി
- പാഠം മുപ്പത്
യാത്ര
- കക്കട്ടിൽ യാത്രയിലാണ്
-
ENTE PRIYA NOVELETTUKAL AKBAR KAKKATTILProduct on sale₹144.00