Description
Wayanadan Chithralikhithangal
Author – K P Deepa
ചിത്രകാരിയും ശിൽപ്പിയുമായ കെ പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകൾക്കൊപ്പം നടത്തുന്ന യാത്രയാണ് “വയനാട് ലിഖിതങ്ങൾ”. കൊടുംതണുപ്പിനുള്ളിലെ മൌനവുമായി പതുക്കെ ചലിക്കുന്ന വയനാട്,ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കൽ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണർന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൌതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.
Reviews
There are no reviews yet.