Description
മനുഷ്യസമൂഹത്തെയാകമാനം അഭിസംബോധന ചെയ്യുന്ന പരിശുദ്ധ ഖുർആന്റെ ഉള്ളടക്കം കാലങ്ങളായി സാധാരണക്കാരായ അധികമാളുകൾക്കും അപരിചിതമാണ് എന്നത് ഒരു വസ്തുതയാണ്. ഉള്ളടക്കം ശരിയാവണ്ണം മനസ്സിലാക്കാൻ ജനങ്ങൾ ശ്രമിക്കാത്തതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഗ്രന്ഥമായി ഖുർആൻ മാറിയിരിക്കുകയാണ്.ജാതി-മത ഭേതമന്യേ ഏതൊരു മലയാളിക്കും എളുപ്പം മനസ്സിലാക്കാൻ കഴിയും വിധം ലളിതമായ ഭാഷയിൽ ഹൃസ്വമായ വിവരണങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് അറബിയിലുള്ള മൂല സൂക്തങ്ങൾ ഉൾപെടുത്താതെ തയ്യാറാക്കിയ ഖുർആൻ വിവർത്തനം എല്ലാ മലയാളി സഹോദരങ്ങൾക്കും ഖുർആനിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ വളരെയധികം ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല.
Related
Reviews
There are no reviews yet.