KAALAM, PATHRAM: ANUBHAVANGAL
TITLE: KAALAM, PATHRAM ; ANUBHAVANGAL
AUTHOR:PUTHUR MOHAMED
CATEGORY: AUTOBIOGRAPHY
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2007
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 242
PRICE: 125
കാലപ്രയാണത്തെ കുറിക്കുമ്പോഴാണ് ഈ പുസ്തകത്തിൽ പുത്തൂർ എനിക്ക് കൂടുതൽ പ്രിയങ്കരനാവുന്നത്. 1921 മുതൽ തുടങ്ങുന്നു. അദ്ദേഹത്തിന്റെ കാലമെഴുത്ത്. മാപ്പിള ലഹള, കലാപാനന്തര സംഭവങ്ങൾ, രണ്ടാം ലോകമഹായുദ്ധം, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ, പ്രോഗ്രസീവ് മുസ്ലിം ലീഗ്, വിമോചന സമരം, കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് മുസ്ലിം ലീഗിൽ സംഭവിച്ച മാറ്റങ്ങളും അതിനു കാരണമായ അടിയൊഴുക്കുകളും, മലബാറിലുണ്ടായ പെട്രോ ഡോളർ വസന്തം
എന്നിങ്ങനെ കാലത്തെയെഴുതിയ പല ഭാഗങ്ങളും ഈ ആത്മകഥയിൽ വായിക്കാം. ഇതിൽ പല ചരിത്ര സംഭവങ്ങളും പുത്തൂരിനു മുമ്പേ സംഭവിച്ചതാണ്. പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ടവർ അക്കാലത്തെ അനുഭവിച്ചവരാണ്. അതുകൊണ്ട് ചരിത്രത്തെ അവതരിപ്പിക്കാനുള്ള ഏറ്റവും ആധികാരികവും വിശ്വസനീയവുമായ മാർഗത്തെത്തന്നെ പുത്തൂർ സ്വീകരിക്കുന്നു: ദൃക്സാക്ഷി വിവരണങ്ങൾ! അപൂർവ്വമായ ഈ ദൃക്സാക്ഷിത്വങ്ങൾ പുത്തൂരിന്റെ പുസ്തകത്തിന് ഉൾക്കാമ്പിന്റെ മറ്റൊരു മാനം നൽകുന്നുണ്ട്. തോമസ് ജേക്കബ് പേര് കേട്ട പത്രപ്രവർത്തകൻ പുത്തൂർ മുഹമ്മദ് സ്വന്തം ജീവിതാനുഭവങ്ങൾ ഇതാ ആദ്യമായി പങ്കുവയ്ക്കുകയാണ്. എല്ലാതരം വായനക്കാർക്കും രസിക്കാൻ എന്നപോലെ പഠിക്കാനും വക നല്കുന്ന രചന. പത്രപ്രവർത്തകർക്ക് തീർച്ചയായും ഇതൊരു പാഠപുസ്തകമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് വില പിടിച്ച രേഖകളായി അനുഭവപ്പെടുന്ന അധ്യായങ്ങൾ പലതുണ്ട്.
മാധ്യമങ്ങൾ സമൂഹത്തെ ചരിത്രപ്പെടുത്തുന്നതിന്റെ സമ്പ്രദായങ്ങളിലേക്ക് ഉൾക്കാഴ്ച തരുന്ന വർണനകൾ.ലളിതമായ പ്രതിപാദനം കൊണ്ട് സുതാര്യമായിത്തീർന്ന ഈ പുസ്തകം നിങ്ങൾ എളുപ്പം വായിച്ചുതീർക്കും.
-എം.എൻ. കാരശ്ശേരി
Reviews
There are no reviews yet.