Description
ഇസ്ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കും സ്പർധകൾ
ക്കും ഒച്ചപ്പാടുകൾക്കുമപ്പുറത്ത് മറ്റൊരു ഇസ്ലാമുണ്ട്. അതിവേഗം
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള കൃത്യമായ ഉൾക്കാഴ്ച്ച
പ്രദാനം ചെയ്യുന്ന കാലാനുവർത്തിയായ ഇസ്ലാമിന്റെ വിവിധ വഴികളും
വകഭേദങ്ങളും കാഴ്ച്ചപ്പാടുകളും നമുക്കവിടെ കാണാൻ സാധിക്കും.
ഇസ്ലാം സഹജമായി അക്രമണോത്സുകവും സ്ത്രീവിരുദ്ധവുമാണോ?
എന്തുകൊണ്ടാണ് യുവാക്കൾ ജിഹാദി ഖിലാഫത്ത് സ്ഥാപിക്കാൻ ഇസിസി
ലേക്ക് പോകുന്നത്? ഇസ്ലാമിന് കാലാനുസൃതമായ നവീകരണം ആവശ്യ
മാണോ? ശരീഅത്തിനെ ഭയക്കേണ്ടതുണ്ടോ? പ്രവാചകസന്ദേശങ്ങളിൽ
ഏതൊക്കെ കാര്യങ്ങൾക്കാണ് വർത്തമാനകാലത്ത് പ്രായോഗികപ്രസക്തി
യുള്ളത്? തുടങ്ങി അനവധിയായ ചോദ്യങ്ങളെ സിയാവുദ്ദീൻ സർദാർ ചർച്ച
ക്ക് വെക്കുന്നു. ഒപ്പം ശാസ്ത്ര, സാംസ്കാരിക, സൈദ്ധാന്തിക, ബൗദ്ധിക
രംഗങ്ങളിൽ പ്രബലശക്തിയായിരുന്ന, വിമർശനത്തിന്റേയും യുക്തിബോ
ധത്തിന്റേതുമായ ഇസ്ലാമികനാഗരികതയുടെ നീണ്ടകാല ചരിത്രത്തെ
വീണ്ടെടുക്കാനുള്ള ശ്രമവും ഈ കൃതിയിൽ കാണാം.
Related
Reviews
There are no reviews yet.