G.K. AADARAVODE ENNUMENNUM
TITLE IN MALAYALAM : ജി.കെ. ആദരവോടെ എന്നുമെന്നും
EDITOR: B.S. BALACHANDRAN
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 212
പി.കെ.കുഞ്ഞാലിക്കുട്ടി, എം.വിജയകുമാർ, എം.എം. ഹസ്സൻ, എ.സി.ജോസ് തുടങ്ങിയ നേതാക്കന്മാർക്ക് ജി.കെ.യുമായുള്ള അനുഭവങ്ങൾ പ്രതിപാദിക്കുന്ന ലേഖ നങ്ങൾ, പ്രമുഖ പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃതിയാണ് ‘ജി.കെ. ആദരവോടെ എന്നുമെന്നും’
ജി.കെ.യുടെ ജീവിതത്തിന്റെയും രാഷ്ട്രീയപ്രവർത്തനങ്ങ ളുടെയും നേർക്കാഴ്ചയാണ് ഈ കൃതി.
നിയമസഭയിൽ വാച്ച് ആൻഡ് വാർഡിൻ്റെ സംരക്ഷ ണം തനിക്കു വേണ്ടെന്ന് പ്രഖ്യാപിച്ച ജനനായകനായ ജി.കെ., രാജീവ് ഗാന്ധി ബയോടെക് നോളജി സെന്ററി ന്റെ രാജശില്പിയായ ജി.കെ., ഏകകക്ഷിഭരണത്തിനു വേണ്ടി ശബ്ദമുയർത്തിയ കോൺഗ്രസുകാരനായ ജി.കെ., സൗമ്യതയോടെയും സംസ് കാരസമ്പന്നത യോടെയും എതിർപക്ഷത്തെ ശക്തമായി ആക്രമിച്ച പ്ര തിപക്ഷ ഉപനേതാവായ ജി.കെ., ഭരണപാടവം തെളി യിച്ച മന്ത്രിയായ ജി.കെ., എക്കാലത്തേക്കും മാതൃകകൾ സൃഷ്ടിച്ച നീതിമാനായ സ്പീക്കർ, തിരുവനന്തപുരം ജില്ല യിൽ നിന്ന് ആറുതവണ നിയമസഭാംഗമായ ഏക രാ ഷ്ട്രീയ നേതാവ് എന്നിങ്ങനെ ജി.കെ.യെക്കുറിച്ച് എഴുതു മ്പോൾ അദ്ദേഹത്തിൻ്റെ വിവിധ മുഖഭാവങ്ങൾ മനസ്സിൽ തെളിഞ്ഞുവരുന്നു. ഈ കൃതിയിലും ജി. കെ.യുടെ വൈവിധ്യമാർന്ന മുഖങ്ങൾ കാണാം.
വി.എം.സുധീരൻ
Reviews
There are no reviews yet.