Description
രാവിലെ കടൽത്തീരത്ത് നടക്കാനിറങ്ങിയ ഒരു അമേരിക്കൻ
ടൂറിസ്തു്, നിലവിളിച്ചുകൊണ്ട് പൂർണ്ണ നഗ്നയായി കൈ രണ്ടും
ഉയർത്തിപ്പിടിച്ച് ഓടിവരുന്ന ഒരു കൊച്ചുപെൺകുട്ടിയെ കണ്ടു.
(സാറാ ജോസഫ് – കടൽ കാണാൻ) നിലവിളിച്ചുകൊണ്ട് ചോര
യിറ്റുന്ന കാലുമായി ഇനിയെത്ര പെൺകുട്ടികൾ ഈ കേരളഭൂമി
യിൽ ഓടിവരും, കളിക്കാൻ പാവയോ തിന്നാൻ ഭക്ഷണമോ
ഇല്ലാത്ത ആ കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുമെങ്കിലും ആ
കുഞ്ഞുങ്ങൾക്ക് വിട്ടുകൊടുക്കണമെങ്കിൽ നിശബ്ദതയുടെ നിർ
ലാവസ്ഥയിൽനിന്ന് മലയാളി ഇറങ്ങിവരേണ്ടിയിരിക്കുന്നു.
(4നുബന്ധത്തിൽ നിന്നും)
ഇത്രമേൽ നീചമായി ഒരു ജനതയ്ക്കും അധഃപതിക്കാൻ
കഴിഞ്ഞിട്ടുണ്ടാകില്ല. ഇത്രമേൽ ഗൂഢമായി ആസൂത്രിതമായി
ഒരു അധികാര കേന്ദ്രങ്ങളും സ്ത്രീയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ടാ
വില്ല. ഒറ്റയ്ക്കും സംഘമായും പെണ്ണിനെ പിച്ചിച്ചീന്തുന്നതിൽ
ഇത്രമേൽ ആനന്ദം ഒരു മെയിൽ ഷോവനിസ് സമൂഹവും
അനുഭവിച്ചിട്ടുണ്ടാവില്ല. ഒരു സമൂഹത്തിനും ഇത്രമേൽ നിസം
ഗമായി നോക്കിനിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
(ആമുഖത്തിൽ നിന്നും)
Related
Reviews
There are no reviews yet.