Description
ഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തിൽ 11 കഥകളാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരൻ, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകൾ ഓർക്കുക.
Related
Reviews
There are no reviews yet.