Description
അരയന്നങ്ങളുടെ താഴ്വാരങ്ങളും മുന്തിരിപ്പാടങ്ങളും വാക്കുകളായി തളിർക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന യാത്ര. മഹാസമുദ്രങ്ങളുടെ ഒത്തുചേരലും ദേശങ്ങളുടെ സംസ്കാരവുമെല്ലാം ഈ യാത്രാ പുസ്തകത്തെ മികവുറ്റതാക്കുന്നു. തികഞ്ഞ സ്വാഭാവികതയും ഏച്ചുകെട്ടലില്ലായ്മയും സാജിദയുടെ ഭാഷയുടെ പ്രത്യേകതകളാണ്. ഓരോ കാഴ്ചയെയും അനുഭവത്തെയും സമീപിക്കുന്നത് ഉളളിലെ കുട്ടിയുടെ മനസ്സോടെയാണ്. അതുകൊണ്ടുതന്നെ
കാഴ്ചകൾക്ക് അതിശയം ജനിപ്പിക്കാൻ കഴിയുന്നു. യാത്ര ചെയ്യുന്നയാൾ, യാത്രാവിവരണ എഴുതുന്നയാൾ ഉണർത്തിയെടുക്കേണ്ടത് ഉളളിലെ കുട്ടിയെയാണ്. അല്ലെങ്കിൽ കാഴ്ച വസ്തുതാവിവരണമായിപ്പോവും. സാജിദ്ടെ യാത്രാവിവരണത്തെ ആകർഷകമാക്കുന്നത് അമ്മയും കുട്ടിയുമായി ഭാവപ്പകർച്ചകൾ നടത്തുന്ന എഴുത്തുകാരിയുടെ സാന്നിധ്യം കൂടിയാണ്.
– കെ. എ. ബീന
Related
Reviews
There are no reviews yet.