Description
നൂലിഴ ഭാഗ്യം കൊണ്ട് മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടവർ പലരുമുണ്ടാകും. എന്നാൽ അങ്ങനെയുള്ള ഒരു തിരിച്ചുവരവ് മറ്റനേകം പേർക്ക് പ്രത്യാശയിലേക്കുള്ള പടികളാവുന്നത്
അപൂർവമാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നേർത്ത നൂൽപ്പാലത്തിൽ ഒച്ചിനെപ്പോലെ സഞ്ചരിച്ച്, അരിച്ചരിച്ച് നീങ്ങി, അത്ഭുതത്തിലെത്തിച്ചേർന്ന മനുഷ്യനാണ് കാട്ടുകണ്ടി കുഞ്ഞബ്ദുല്ല. തന്റെ യൗവ്വനകാലം തൊട്ടുള്ള ജീവിതം, ഈ നിമിഷം വരെയുള്ള കഥ അദ്ദേഹം തുറന്നുവെക്കുന്നു. അത് അനേകം പേർക്ക് പ്രതീക്ഷയിലേക്കുള്ള മാർഗമായിത്തീരുന്നു. അത്യാഹിതമനുഭവിച്ചവർക്ക് മാത്രമല്ല, പ്രതിസന്ധികളിൽ നിസ്സഹായരായവർക്ക്, വെല്ലുവിളികളിൽ തളർന്നുപോയവർക്ക്, പരാജയങ്ങളിൽ സങ്കടപ്പെടുന്നവർക്ക് കുഞ്ഞബ്ദുല്ലയുടെ ജീവിതം പ്രത്യാശയിലേക്കുള്ള സഞ്ചാരമാണ്.
Related
Reviews
There are no reviews yet.