Description
കഥകളുടെ അനന്തലോകത്തിന് ഭാരതം സമർപ്പിച്ച അനർഘസംഭാവനയാണ് “പഞ്ചതന്തം,’ കഥോപകഥകളിലൂടെ വായനക്കാരന്റെ കൗതുകത്തെ വഴിനടത്തുന്ന ആഖ്യാനഗുണത്തിന്റെ രസവിദ്യ ഭാരതീയർ സ്വായത്തമാക്കിയതും വിഷ്ണുശർമനിൽനിന്നുതന്നെ. പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേർന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകൾ, നൂറ്റാണ്ടുകളെ മറികടന്ന് ഏതുകാലത്തും ഏതിടത്തും പ്രസക്തിനേടുന്നു. നന്മയും സ്നേഹവും വിവേകവും ബുദ്ധിയും കൗശലവും ധൈര്യവുംകൊണ്ടോക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്തിന്റെ കവചമാണ് ഈ ഗ്രന്ഥം വായനക്കാരെ അണിയിക്കുന്നത്.
Related
Reviews
There are no reviews yet.