ORUVAL NADANNA VAZHIKAL
TITLE: ORUVAL NADANNA VAZHIKAL
AUTHOR: SARAH JOSEPH
CATEGORY: MEMOIR
PUBLISHER: H & C PUBLISHING HOUSE
PUBLISHING DATE: 2016
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 77
PRICE: 70
ആരോടും പിണക്കമോ പരിഭവമോ ഇല്ല. മനസ്സിൽ ഒരു സമുദ്രംപോലെ സ്നേഹം ഇരമ്പുന്നുണ്ട്. യോജിക്കുന്നവരോടും യോജിക്കാത്തവരോടും ഒരുപോലെ പറയട്ടെ, ‘പ്രിയമുള്ളവരേ, ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു.”
‘ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോട് പിണങ്ങി, വരിതെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന’ ഒരു എഴുത്തുകാരിയുടെ ഓർമകളുടെ ആൽബമാണ് ഈ പുസ്തകം, അവകാശപ്പെട്ട സ്നേഹവും പ്രണയവും നിഷേധിക്കുന്ന സമുദായാചാരങ്ങളോടുള്ള നിഷേധം, പ്രണയത്തിന്റെ അജ്ഞാതസുഗന്ധം തേടിയുള്ള നിരന്തരയാത്രകൾ, അനീതിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിൽ അഭിമുഖീകരിച്ച ദു:ഖങ്ങളും അവമതികളും, ശരിയെന്നു തോന്നുന്നത് വിളിച്ചുപറയുന്നതിന്റെ
‘അന്തല്യായ്മകൾ,’ കവിതയിൽ നിന്നും കഥയിലേക്കും നോവലിലേക്കും വളർന്ന രചനയുടെ രീതിശാസ്ത്രം ഇങ്ങനെ സാറാ ജോസഫ് ചിരിച്ചും ഉല്ലസിച്ചും സംഭരിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും നടന്ന വഴികളിലെ കാഴ്ചകൾ.
Reviews
There are no reviews yet.