Description
മൗനത്തിൽനിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി
യാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂർവമായ
ധിക്കാരമാണ്. ആ ധിക്കാരത്തിൽ ത്രികാലജ്ഞാനിയായ
കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു.
വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത്
വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരി
ക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടൻപാട്ടിലൂടെ
കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ
പുണർന്നുകിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ.
അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ
വിശുദ്ധമായ മനസ്സാണ് ഈ കവിതകൾ.
അവതാരിക: എം, എൻ. കാരശ്ശേരി
Related
Reviews
There are no reviews yet.